അമ്മയുടെ പൊന്നോമന, ജീവന്റെ ജീവൻ...മഹിയും രേവതിയും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറൽ
Mail This Article
×
നടിയും സംവിധായികയുമായ രേവതിയും മകൾ മഹിയും ഒന്നിച്ചുള്ള മനോഹരചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രേവതിയും മകൾ മഹിയും ഒന്നിച്ചുള്ള അവധിക്കാല ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളുമാണിവ.
12 വയസ്സുകാരിയാണ് മഹി. തന്റെ 48 വയസ്സിൽ, ഐവിഎഫ് ചികിത്സയിലൂടെയാണ് രേവതി മഹിക്കു ജന്മം നല്‍കിയത്. ഭര്‍ത്താവ് സുരേഷ് മേനോനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് രേവതി ഈ തീരുമാനം എടുത്തത്. 1986 ൽ സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് മേനോനെ വിവാഹം കഴിച്ചെങ്കിലും 2002ൽ ഇവർ ബന്ധം വേർപെടുത്തി.
സിംഗിൾ പാരന്റിങ് വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും മകളെ വളർത്താൻ തന്റെ മാതാപിതാക്കളും സഹോദരിയും വലിയ പിന്തുണയാണ് നൽകുന്നതെന്ന് രേവതി മുൻപ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
Revathi and Daughter Mahi's Adorable Vacation Photos Go Viral: