മോഹൻലാലിനൊപ്പം തരുൺ ‘തുടരുന്നു’: നായികയായി മീര ജാസ്മിൻ, തിരക്കഥ പൂജ കഴിഞ്ഞു
Mail This Article
×
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു തുടക്കമായി. വൈക്കം മഹാദേവ ക്ഷേത്രത്തിൽ ചിത്രത്തിന്റെ തിരക്കഥാ പൂജ നടന്നു. ലളിതമായ ചടങ്ങിൽ ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ മാത്രം പങ്കെടുത്തു.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ മീര ജാസ്മിനാണ് നായിക.
രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം - ജെയ്ക്ക് ബിജോയ്. ഛായാഗ്രഹണം - ഷാജികുമാർ, എഡിറ്റിങ്- വിവേക്ഹർഷൻ. ജനുവരി ഇരുപത്തിമൂന്നിന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്‌ചേഴ്‌സ് പ്രദർശനത്തിനെത്തിക്കുന്നു.
Mohanlal's New Film Commences with Pooja Ceremony: