ഇടിവെട്ട് ആക്ഷൻ പടം ലോഡിങ്...ആരാണ് ‘പള്ളിച്ചട്ടമ്പി’: റിലീസ് തീയതി പ്രഖ്യാപിച്ച് വിഡിയോ എത്തി Tovino Thomas's Pallichattambi: Release Date Announced
Mail This Article
×
ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ ഒൻപതിന് തിയറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപന പ്രമൊ വിഡിയോ ഇതിനോടകം വൈറലാണ്.
വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും, ബ്രിജീഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്‍സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും ചേർന്നാണ് സഹനിർമാണം. ടി. എസ്. സുരേഷ് ബാബുവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും, സംഗീത സംവിധാനം ജെയ്ക്സ് ബിജോയുമാണ്.
Tovino Thomas's Pallichattambi: Release Date Announced: