ADVERTISEMENT

മൂന്നാമത്തെ കൺമണിയെ വരവേറ്റ് നടൻ അപ്പാനി ശരതും ഭാര്യ രേഷ്മയും. വീണ്ടും അച്ഛനായതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. വീണ്ടും ഒരാൺകുഞ്ഞിന്റെ അച്ഛനായതിന്റെ സന്തോഷവും, കുഞ്ഞുവിരലുകളുടെ ചിത്രവും ശരത് പങ്കുവച്ചു. 

‘‘എന്റെ ഹൃദയം മുതൽ എന്റെ കൈകൾ വരെ, എന്റെ കുഞ്ഞ് ഏറ്റവും വലിയ അദ്ഭുതമാണ്. എന്റെ കുഞ്ഞിനെ എടുക്കുന്നതു വരെ ഞാന്‍ സന്തോഷം അറിഞ്ഞില്ല. എല്ലായ്പ്പോഴും അഭിമാനമുള്ള അച്ഛന്‍.’’

ADVERTISEMENT

2017 ലായിരുന്നു അപ്പാനി ശരതിന്റേയും രേഷ്മയുടേയും വിവാഹം. 2018 ലെ പ്രളയകാലത്താണ് ഇവർക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. അവന്തിക (തിയ്യാമ്മ) എന്നാണ് എട്ട് വയസുകാരിയായ മൂത്ത മകളുടെ പേര്. 2021 ൽ രണ്ടാമത്തെ കുഞ്ഞ് അദ്വിക് ശരതും ജനിച്ചു. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസില്‍ അപ്പാനി രവി എന്ന കഥാപാത്രമായാണ് വെള്ളിത്തിരയിലെത്തിയത്. ശരത് പിന്നീട് ആ കഥാപാത്രത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേർക്കുകയായിരുന്നു.

ADVERTISEMENT
Appani Sharath and Reshma Welcome Third Child:

Actor Appani Sharath welcomes his third child with wife Reshma. The actor shared his joy via Instagram, expressing his happiness at becoming a father to another baby boy and posting a picture of the newborn's tiny fingers.

ADVERTISEMENT
ADVERTISEMENT