പ്രിയപ്പെട്ട കാവ്യ ചേച്ചി കമലദളത്തിൽ വന്നു, മാമാട്ടിയും...: സന്തോഷം പങ്കുവച്ച് വിഡിയോയുമായി അനു സിതാര Kavya Madhavan and Daughter Mahalakshmi Visit Anu Sithara's Dance School in Sharjah
Mail This Article
നടി അനു സിതാരയുടെ ഷാർജയിലെ ‘കമലദളം’ സ്കൂൾ ഓഫ് ഡാൻസില്‍ അതിഥിയായി എത്തി പ്രിയതാരം കാവ്യ മാധവനും മകൾ മഹാലക്ഷ്മിയും. തന്റെ സ്ഥാപനത്തിൽ പ്രിയപ്പെട്ട കാവ്യ ചേച്ചി എത്തിയ സന്തോഷത്തിലാണ് അനു സിത്താര. അനു സിത്താരയാണ് ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ‘ഒരു സഹോദരിയുടെ സ്നേഹം പോലെ...പ്രിയപ്പെട്ട കാവ്യ ചേച്ചിക്കൊപ്പം കമലദളത്തിൽ’ എന്ന കുറിപ്പോടെയാണ് അനു വിഡിയോ പങ്കുവച്ചത്.
കാവ്യയുടെ അമ്മയെയും അനു സിത്താരയുടെ സഹോദരിയെയും വിഡിയോയിൽ കാണാം. അമ്മയുടെ കൈകളിൽ തൂങ്ങി നാണത്തോടെ നിൽക്കുന്ന മഹാലക്ഷ്മി വിഡിയോയിലെ പ്രധാന ആകർഷണമാണ്. എല്ലാവരുടെയും പ്രിയപ്പെട്ട മാമാട്ടിയെ കാവ്യയ്ക്കൊപ്പം കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. ചുരിദാർ അണിഞ്ഞുള്ള കാവ്യയുടെ സിംപിൾ ലുക്ക് ഇതിനോടകം വൈറലാണ്.