‘ദാദാ സാഹിബി’ൽ മകന്റെ വേഷം വേറെ നടൻ ചെയ്താൽ മതിയെന്നും ചിന്തിച്ചിരുന്നു...അറിയാക്കഥ പങ്കുവച്ച് വിനയൻ
Mail This Article
വിനയന്റെ സംവിധാനത്തിൽ മമ്മൂട്ടി അച്ഛനായും മകനായും ഇരട്ടവേഷത്തിലെത്തി സൂപ്പർഹിറ്റ് ആയ സിനിമയാണ് ‘ദാദാ സാഹിബ്’.
ഇപ്പോഴിതാ, ഈ സിനിമയുമായി ബന്ധപ്പെട്ട രസകരമായ ഒരു അറിയാക്കഥ പങ്കുവച്ചിരിക്കുകയാണ് വിനയൻ. ദാദാ മുഹമ്മദ് സാഹിബ് എന്ന അച്ഛൻ കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കാനും മകൻ അബൂബക്കറിന്റെ വേഷം മറ്റൊരു നടന്റെ കൊണ്ട് ചെയ്യിക്കാനുമായിരുന്നു ആദ്യം തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു,
‘ദാദാ സാഹിബ്’ പ്ലാൻ ചെയ്യുന്ന സമയത്ത് ദാദാ മുഹമ്മദ് സാഹിബ് എന്ന അച്ഛൻ കഥാപാത്രം മമ്മുക്ക അവതരിപ്പിക്കാനും മകൻ അബൂബക്കറിന്റെ വേഷം വേറെ ആർട്ടിസ്റ്റ് ചെയ്താൽ മതിയെന്നും ചിന്തിച്ചിരുന്നു.
പക്ഷേ മരിച്ചെന്നു കരുതിയ അബൂബക്കർ ബാപ്പയുടെ വേഷം കെട്ടി വന്ന് വില്ലൻമാരെ നേരിടുന്ന ചില സീനുകളിൽ രണ്ടു വേഷവും മമ്മുക്ക തന്നെ ചെയ്യുന്നത് കൂടുതൽ വിശ്വസനീയവും രസകരവുമാകും എന്ന ചിന്തയിലാണ് രണ്ടും മമ്മുക്ക തന്നെ ചെയ്യാൻ തീരുമാനമെടുത്തത്...’.– വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
2000-ൽ പുറത്തിറങ്ങിയ ഈ ആക്‌ഷൻ ഡ്രാമ ചിത്രത്തിൽ സായ് കുമാർ, മുരളി, രാജൻ പി. ദേവ്, ബാബു നമ്പൂതിരി, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, കെ.ബി. ഗണേഷ് കുമാർ, മധുപാൽ, മോഹൻ ശർമ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ.