ADVERTISEMENT

മകളുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടി ദുർഗ കൃഷ്ണയും ഭര്‍ത്താവ് അർജുനും. ‘പ്രകൃതി ദുർഗ അർജുൻ’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കൊച്ചി ചിറ്റിലപ്പിള്ളി സ്ക്വയറിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. അർജുൻ മകളുടെ ചെവിയിൽ പേര് വിളിക്കുന്നതിന്റെ വിഡിയോ ദുർഗ കൃഷ്ണ പങ്കുവച്ചു.

റോയൽ പിങ്ക് നിറത്തിലുള്ള പട്ടുസാരിയിൽ അതിസുന്ദരിയായാണ് ദുർഗ കൃഷ്ണ ചടങ്ങിൽ പങ്കെടുത്തത്. അതേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ഭർത്താവ് അർജുനും കുഞ്ഞും ധരിച്ചിരുന്നത്. അർജുൻ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി.

ADVERTISEMENT

‘ആയിരം ജോലികളും മൂഡുകളും കൈകളുമുള്ള, മനോഹരമായി പുഞ്ചിരിക്കുന്ന അമ്മ’ എന്നാണ് ദുർഗ കൃഷ്ണയെപ്പറ്റി അർജുൻ കുറിച്ചത്. അടുത്തിടെ പ്രസവാനന്തര വിഷാദത്തെക്കുറിച്ചുള്ള ദുർഗ കൃഷ്ണയുടെ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. 

കുഞ്ഞ് ജനിച്ചതിന് ശേഷം മാനസികമായി താന്‍ ഒറ്റപ്പെട്ടുപോയെന്നും ഭർത്താവിന് ഇപ്പോൾ കുഞ്ഞിനെ മാത്രം മതിയെന്നും ദുർഗ പങ്കുവച്ചിരുന്നു. ഇപ്പോള്‍ ദുർഗയുടെ ആശങ്കകൾക്ക് വിരാമമിട്ട് സ്നേഹപൂർവ്വം മറുപടി നൽകിയിരിക്കുകയാണ് അർജുൻ. 

ADVERTISEMENT
Durga Krishna and Arjun Host Daughter's Naming Ceremony:

Actress Durga Krishna and her husband Arjun celebrated their daughter's naming ceremony, naming her 'Prakruthi Durga Arjun'. The heartwarming event was attended by close relatives and friends in Kochi, with Arjun sharing a touching tribute to Durga as a loving mother.

ADVERTISEMENT
ADVERTISEMENT