ADVERTISEMENT

അടുത്തിടെ ചെന്നൈയില്‍ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന നടി ഐശ്വര്യ ലക്ഷ്മിയുടെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മഞ്ഞ നിറത്തിലുള്ള സ്ട്രാപ്‌ലെസ്സ് സ്ലീവ്‌ലെസ്സ് വസ്ത്രം ധരിച്ചാണ് താരം പരിപാടിയിൽ എത്തിയത്. പിന്നാലെ ഐശ്വര്യയുടെ വസ്ത്രധാരണം ചൂണ്ടിക്കാട്ടി കടുത്ത സൈബർ ആക്രമണവും സജീവമായി.

‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തിൽ ഇങ്ങ് പോന്നതാണോ?’ എന്നതടക്കമുള്ള കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വന്നത്.

ADVERTISEMENT

ഇപ്പോഴിതാ, ഈ സംഭവത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുമെന്നും അതൊന്നും ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നുമാണ് ഒരു പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേ താരം പറഞ്ഞത്.

‘ഷൂട്ടിങ് കഴിഞ്ഞ് വളരെയധികം ക്ഷീണിച്ചാണ് ഉറങ്ങിയത്. ഉണർന്ന ശേഷം കൂടുതലൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്. പുറത്തിറങ്ങിയപ്പോൾ തന്നെ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നു. അതിനെ കുറിച്ച് കൂടുതലൊന്നും ആലോചിച്ചില്ല. സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിനാൽ ആ പരിപാടി കഴിഞ്ഞുള്ള വിഡിയോകളും കമന്റുകളുമൊന്നും കണ്ടില്ല. പിന്നെ എന്തിനാണ് ഇതൊക്കെ ഇത്ര ചർച്ച ചെയ്യുന്നത് ? മറ്റെന്തെല്ലാം സംസാരിക്കാനുണ്ടിവിടെ. എനിക്കിഷ്ടമുള്ളത് ഞാനിടും. അതിൽ മറ്റുള്ളവർക്കെന്താണ്’.– ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ADVERTISEMENT

അതേ സമയം, ഉർവശിയും ജോജു ജോർജും ഒന്നിച്ചഭിനയിക്കുന്ന ‘ആശ’ ആണ് റിലീസിനൊരുങ്ങുന്ന ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്.

Aishwarya Lekshmi Addresses Dress Controversy:

Aishwarya Lekshmi has responded to cyberbullying regarding her choice of a yellow strapless dress worn at a recent Chennai event. The actress asserted her right to wear what she likes, stating that her clothing choices are not up for public discussion and that she was tired after a shoot and chose the dress without much thought.

ADVERTISEMENT
ADVERTISEMENT