ADVERTISEMENT

അടുത്തിടെയാണ് നടന്‍ അപ്പാനി ശരത്തിന് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. തനിക്കും ഭാര്യ രേഷ്മയ്ക്കും വീണ്ടും ഒരു ആൺകുഞ്ഞ് പിറന്നതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, മകന്റെ ജനനസമയത്തെ വിഡിയോ ഹൃദ്യമായ കുറിപ്പിനൊപ്പം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ശരത്. ഭാര്യ രേഷ്മയ്ക്ക് പരിചരണവുമായി ശരത്തും ലേബർ റൂമിൽ ഉണ്ടായിരുന്നു.

ADVERTISEMENT

‘‘ജീവിതയാത്രയിലെ ഓരോ കയറ്റിറക്കങ്ങളിലും നിഴലുപോലെ നീ കൂടെയുണ്ടായിരുന്നു. വെറുമൊരു ഭാര്യയായല്ല, എന്റെ കരുത്തായി, തളരുമ്പോൾ താങ്ങായി... നമ്മൾ നാലുപേരും ഏറെ പ്രാർത്ഥനകളോടെ കാത്തിരുന്ന ആ കൊച്ചു വിസ്മയം ഇന്ന് നമ്മുടെ ജീവിതത്തിലേക്ക് വന്നെത്തിയിരിക്കുന്നു. 

അവൻ ജനിച്ച ആ നിമിഷത്തിന് സാക്ഷിയാകാൻ എനിക്ക് കഴിഞ്ഞു. പ്രസവമുറിയിലെ നിശബ്ദതയിൽ നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ, അതിൽ നമ്മൾ പിന്നിട്ട കഷ്ടപ്പാടുകളുടെയും കാത്തുസൂക്ഷിച്ച വിശ്വാസത്തിന്റെയും കഥകളുണ്ടായിരുന്നു... 

ADVERTISEMENT

എത്ര വലിയ പ്രതിസന്ധികളിലും മുന്നോട്ട് നടക്കാൻ ഈ കുഞ്ഞുജീവൻ എനിക്ക് പുതിയ ധൈര്യം നൽകുന്നുണ്ട്. 

ഈ യാത്ര ഇത്ര സുന്ദരവും സുരക്ഷിതവുമാക്കിയ ഡോ. സോണിയയോടും സൺറൈസ് ഹോസ്പിറ്റൽ ടീമിനോടും ഉള്ള നന്ദി വാക്കുകൾകൊണ്ട് രേഖപ്പെടുത്താനാവുന്നതല്ല.. 

ADVERTISEMENT

ഇന്ന് ഞാൻ മൂന്ന് മക്കളുടെ അച്ഛനാണ്... ഉത്തരവാദിത്തങ്ങൾ കൂടിയിരിക്കുന്നു. എങ്കിലും അവർക്ക് വേണ്ടി ഒരു പാറപോലെ ഉറച്ചുനിൽക്കാൻ ദൈവം എനിക്ക് കരുത്ത് നൽകട്ടെ എന്നാണെന്റെ പ്രാർത്ഥന...’ എന്നാണ് അപ്പാനി ശരത് കുറിച്ചിരിക്കുന്നത്. 

ഭാര്യ അനുഭവിക്കുന്ന വേദന നേരിട്ട് കണ്ടതോടെ ശരത്തും നിയന്ത്രണം വിട്ട് കരയുന്നതും വീഡിയോയിലുണ്ട്. ലേബർ റൂമിൽ‌ നിന്നും പുറത്തേക്ക് വന്ന ശരത്ത് കുഞ്ഞുമായി നേരെ പോയത് തന്റെ മൂത്ത മക്കളുടെ അടുത്തേക്കാണ്. 

സഹതാരങ്ങളും ആരാധകരുമടക്കം നിരവധിയാളുകളാണ് ശരത്തിന് ആശംസകളുമായി എത്തുന്നത്.

Appani Sarath Welcomes Third Child:

Appani Sarath's joy at the birth of his third child, a baby boy with his wife Reshma, is evident in a heartfelt video and note he shared. The actor was present in the delivery room and expressed his profound gratitude and love for his wife and their new arrival, emphasizing his strengthened resolve and increased responsibilities as a father of three.

ADVERTISEMENT