സുട്ടുവിന്റെ ശബ്ദം ടൊവിനോ തോമസിന്റേത്: ‘പെണ്ണും പൊറാട്ടും’ ടീസർ എത്തി Rajesh Madhavan's directorial debut 'Penum Porattum' teases upcoming release
Mail This Article
നടൻ രാജേഷ് മാധവൻ സംവിധായകനാകുന്ന ആദ്യസിനിമ ‘പെണ്ണും പൊറാട്ടും’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ടീസർ എത്തി. സുട്ടു എന്ന നായയും ഒപ്പം പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ സുട്ടുവിന്റെ ഡയലോഗിന് ശബ്ദം നൽകിയിരിക്കുന്നത് നടൻ ടൊവിനോ തോമസ് ആണ്. ‘നിക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടി പോകാനല്ലേ ഈ ലോകം ഇത്രേം വലുതായിരിക്കണേ...’ എന്നാണ് സുട്ടുവിന്റെ ഡയലോഗ്. സന്തോഷ് ടി. കുരുവിളയുടെ STK ഫ്രെയിംസ് ആണ് നിർമാണം. ഫെബ്രുവരി 13ന് ചിത്രം റിലീസ് ചെയ്യും.
എസ്ടികെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്. രവിശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.
അരുൺ സി. തമ്പി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സബിൻ ഉരളിക്കണ്ടി. ചമൻ ചാക്കോയാണ് എഡിറ്റിങ്.