ADVERTISEMENT

ഭാവന നായികയായി അടുത്തിടെ തിയറ്ററുകളിലെത്തിയ സിനിമയാണ് ‘അനോമ‌ി’. സാറ എന്ന ഫോറന്‍സിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ, ‘അനോമ‌ി’യിൽ നിന്നുള്ള തന്റെ ചില മനോഹരചിത്രങ്ങൾ പങ്കുവച്ച് ഭാവന സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്. ഈ കഥാപാത്രം തന്റെ ജീവിതത്തിലുടനീളം ഉണ്ടാകുമെന്നാണ് താരം പറയുന്നത്.

‘എന്റെ പ്രിയപ്പെട്ട സാറ..നീ പ്രായോഗിക ബുദ്ധിയുളളവളാണ്, ശ്രദ്ധാലുവാണ്, പ്രതിരോധശേഷിയുളളവളാണ്, ശാന്തയാണ്, നിന്നോടൊപ്പമുളള എന്റെ യാത്ര വളരെ ആനന്ദമുളളതായിരുന്നു. നിന്റെ ഒരു ഭാഗം എന്റെ ജീവിതകാലം മുഴുവന്‍ എന്നോടൊപ്പം ഉണ്ടാകും. നിന്റെ ജീവിതത്തില്‍ വീണ്ടും സമാധാനവും പ്രതീക്ഷയും കണ്ടെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നന്ദി, എല്ലാത്തിനും നന്ദി’.– ഭാവന കുറിച്ചു.

ADVERTISEMENT

റഹ്മാൻ ആണ് ‘അനോമി’യിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയത്. ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം.

ADVERTISEMENT
Bhavana's Emotional Connection to 'Anomi' Character Sara:

Bhavana's role as Sara, a forensic analyst in the recently released Malayalam film 'Anomi', is deeply impactful. She shared her appreciation for the character on social media, stating that a part of Sara will stay with her throughout her life.

ADVERTISEMENT
ADVERTISEMENT