ADVERTISEMENT

പ്രതിസന്ധികളിൽ തണലായി, ജീവിതവഴികളിൽ അച്ഛനെപ്പോലെ ചേർത്തുപിടിച്ച സഹോദരി ഭർത്താവിന്റെ വേർപാടില്‍ മനസ്സുലഞ്ഞ് നടി സീമ ജി. നായർ. തിങ്കളാഴ്ച രാവിലെ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു സീമയുടെ സഹോദരിയായ രേണുകയുടെ ഭര്‍ത്താവ് ഗിരിജന്റെ അന്ത്യം.

‘എന്റെ അച്ഛന് തുല്യമായിരുന്നു എന്റെ ചേട്ടൻ. എനിക്ക് ആറ് വയസ്സുള്ളപ്പോൾ എന്റെ ചേട്ടൻ എന്റെ ചേച്ചിയെ വിവാഹം കഴിക്കുന്നത്. ഇന്ന് രാവിലെ ഒരു കാർഡിയാക്ക് അറസ്റ്റിന്റെ രൂപത്തിൽ ചേട്ടനെ ഈശ്വരൻ കൊണ്ടുപോയി’. – സീമ ജി. നായർ വേദനയോടെ കുറിച്ചു.

ADVERTISEMENT

പിന്നണി ഗായികയാണ് രേണുക ഗിരിജൻ. ദീപക് ദേവിന്റെ ഭാര്യ സ്മിത ഗിരിജൻ ഇവരുടെ മകളാണ്. സീമയുടെയും രേണുകയുടെയും സഹോദരൻ എ.ജി. അനിൽ സംഗീത സംവിധായകനാണ്.

ADVERTISEMENT
Actress Seema G Nair's Emotional Tribute to Late Brother-in-Law:

Actress Seema G Nair is heartbroken by the demise of her brother-in-law, Giri An, who was like a father figure to her. His sudden passing due to cardiac arrest has left her deeply saddened.

ADVERTISEMENT
ADVERTISEMENT