‘എന്റെ വണ്ണത്തിലും രൂപത്തിലും ശരീരത്തിലും ഞാന്‍ ഭയങ്കരമായി സന്തോഷിക്കുന്നു’: മറുപടിയുമായി വീണ നായർ Veena Nair's Empowering Stand on Body Positivity
Mail This Article
എന്തിനാണ് വണ്ണം കുറയ്ക്കുന്നതെന്നും തന്റെ ശരീരത്തില്‍ താന്‍ സന്തോഷിക്കുന്നുവെന്നും നടി വീണ നായർ.
നർത്തകി കൂടിയായ വീണ ശിവരാത്രിയോടനുബന്ധിച്ചുള്ള ഒരു പരിപാടിയില്‍ 13 വര്‍ഷത്തിനു ശേഷം വീണ ചിലങ്കയണിഞ്ഞതും ഭാരതനാട്യം അവതരിപ്പിച്ചതും വാർത്തയായിരുന്നു. എന്നാൽ ഇതിന്റെ വിഡിയോയ്ക്കു താഴെ വീണയുടെ വണ്ണത്തെ പരിഹസിച്ച് ചിലർ കമന്റുകളുമായി എത്തി. ഇവർക്കുള്ള മറുപടി കൂടിയാണ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞത്.
‘‘എന്തിനാണ് വണ്ണം കുറയ്ക്കുന്നത് ? എന്റെ ശരീരത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. ദൈവം അനുഗ്രഹിച്ച് എനിക്ക് അസുഖങ്ങളൊന്നുമില്ല. ചെറുതിലേ ഞാന്‍ നന്നായി തടിച്ചിട്ടാണ്. ഞാന്‍ നന്നായി ഭക്ഷണം കഴിക്കുന്നയാളാണ്. സത്യസന്ധമായി പറയുകയാണ് വണ്ണമുണ്ടെന്ന് എല്ലാവരും പറയുമ്പോഴും എന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ വണ്ണത്തിലും രൂപത്തിലും ശരീരത്തിലും ഞാന്‍ ഭയങ്കരമായി സന്തോഷിക്കുന്നു’’ എന്നായിരുന്നു വീണയുടെ പ്രതികരണം.
നിരവധിയാളുകളാണ് വീണയുടെ മറുപടിയ്ക്ക് കയ്യടികളുമായി എത്തുന്നത്.