‘തമ്പുരാനേ...ഇതാരാ എമ്പുരാനോ...’! ‘അബ്രാം ഖുറേഷി’യായി ടിനി ടോം: സമ്മിശ്ര പ്രതികരണവും ട്രോളും Tini Tom's Emburan Mimicry Goes Viral, Divides Social Media
Mail This Article
‘എമ്പുരാൻ’ സിനിമയിലെ മോഹൻലാലിനെ അനുകരിക്കുന്ന നടൻ ടിനി ടോമിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
‘എമ്പുരാനിൽ’ മോഹൻലാല്‍ അവതരിപ്പിച്ച അബ്രാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ ലുക്കിലാണ് ‘ചെങ്ങന്നൂർ പെരുമ 2026’ എന്ന പരിപാടിയുടെ ഭാഗമായി താരം വേദിയിലെത്തിയത്. ‘എമ്പുരാനേ...’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ സ്റ്റൈലിഷ് നടത്തവും മാനറിസങ്ങളും അനുകരിച്ചുകൊണ്ടാണ് ടിനിയുടെ എൻട്രി.
എന്നാൽ ഈ വിഡിയോ വൈറലായതിനു പിന്നാലെ ടിനിയുടെ പ്രകടനത്തിനു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ടിനി ടോമിനെ പരിഹസിച്ചും ട്രോളിയും നിരവധിയാളുകളെത്തുന്നു.
‘വോയ്‌സ് ചെയ്താലും ഫിഗർ ചെയ്താലും അവസാനം ടിനി ടോം തന്നെ ആകുന്ന പ്രതിഭാസം’ എന്നാണ് ഒരാൾ വിഡിയോയ്ക്കു താഴെ കമന്റിട്ടത്. ‘ലാലേട്ടന്റെ മാസ്സ് ലുക്ക് കാണിക്കാൻ പോയിട്ട് അവസാനം ടിനി ടോം തന്നെയായി ഒതുങ്ങിപ്പോയി’ എന്നും കമന്റുണ്ട്. എന്നാൽ താരത്തെ അഭിനന്ദിച്ചും പിന്തുണച്ചും ചിലരും രംഗത്തെത്തുന്നു.