‘ഞാന്‍ ഒരിക്കലും പോസ്റ്റ് ചെയ്യാത്ത ചില വിലയേറിയ നിമിഷങ്ങള്‍’: വിവാഹാഘോഷങ്ങളുടെ ഓർമച്ചിത്രങ്ങൾ പങ്കുവച്ച് സംവൃത Samyukta Sunil Shares Unseen Wedding Memories
Mail This Article
×
തന്റെ വിവാഹാഘോഷങ്ങളുടെ ചില ഓർമച്ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി സംവൃത സുനിൽ. 2012 – ൽ ആയിരുന്നു സംവൃതയും ജീവിതപങ്കാളി അഖിലും വിവാഹിതരായത്. ഇവർക്ക് രണ്ട് മക്കളാണ്.
‘ഞാന്‍ ഒരിക്കലും പോസ്റ്റ് ചെയ്യാത്ത ചില വിലയേറിയ നിമിഷങ്ങള്‍’ എന്ന കുറിപ്പോടെയാണ് താരം ഫോട്ടോകള്‍ പങ്കുവച്ചത്. വിവാഹത്തിന്റെ തലേദിവസത്തെയും റിസപ്ഷനിലുമുളള ചിത്രങ്ങളാണിവ. നിരവധി ആരാധകര്‍ ചിത്രങ്ങള്‍ക്കു താഴെ കമന്റുകളുമായി എത്തി.
ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലെത്തുന്നത്. 2012ല്‍ വിവാഹശേഷം അഭിനയരംഗത്തു നിന്നു ഇടവേള എടുത്ത സംവൃത യുഎസിലേക്കു താമസം മാറി. എന്നാല്‍ 2019-ല്‍ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവു നടത്തി.
Samyukta Sunil Shares Unseen Wedding Memories: