ഇതൊക്കെയല്ലേ വലിയ സന്തോഷം...പ്രശാന്ത് ബാലകൃഷ്ണൻ നായർ ഹക്കിം ഷാജഹാനു നൽകിയ അപൂർവ സമ്മാനം
Mail This Article
ഗഗൻയാൻ ദൗത്യത്തിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും നടി ലെനയുടെ ഭർത്താവുമായ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ നൽകിയ അപൂർവ സമ്മാനത്തിന്റെ സന്തോഷം പങ്കുവച്ച് നടൻ ഹക്കിം ഷാജഹാന്‍. ‘റോസ്‌ലിൻ’ എന്ന വെബ് സീരിസിൽ ജെറി എന്ന കഥാപാത്രത്തമായുള്ള മികച്ച പ്രകടനത്തിനാണ് പ്രശാന്ത് ബാലകൃഷ്ണൻ നായര്‍ ഹക്കിമിനെ നേരിട്ട് കണ്ട് അഭിനന്ദിച്ച് സമ്മാനം നൽകിയത്. നാസയിലെ ഉദ്യോഗസ്ഥർക്ക് മാത്രം ലഭിക്കുന്ന അപൂർവമായൊരു ആസ്ട്രോനോട്ട് കീചെയിൻ ആണ് ആ സമ്മാനം.
നാസയിലെ ഉദ്യോഗസ്ഥർക്കും അവിടെ സേവനമനുഷ്ഠിക്കുന്നവർക്കും മാത്രം ലഭിക്കുന്ന, പുറത്തെങ്ങും ലഭ്യമാകാത്ത ഒരു അപൂർവമായ ആസ്ട്രോനോട്ട് കീചെയിൻ ആണിത്.
ജീത്തു ജോസഫ് അവതരിപ്പിച്ച സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ മലയാളത്തിലെ ശ്രദ്ധേയമായ ഒരു സൈക്കോളജിക്കൽ ക്രൈം ത്രില്ലർ വെബ് സീരീസാണ്. സുമേഷ് നന്ദകുമാർ സംവിധാനം ചെയ്ത്, സഞ്ജന ദിപു ടൈറ്റിൽ റോളിൽ എത്തിയ സീരീസിൽ മീന, വിനീത്, ഹക്കിം ഷാജഹാൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വിനായക് ശശികുമാറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് പുറത്തിറങ്ങിയത്.