ADVERTISEMENT

അകാലത്തിൽ അന്തരിച്ച നടൻ ഹരി മുരളിയെ അനുസ്മരിച്ച് നടി സീമ ജി. നായർ.

‘പ്രശസ്ത നാടക - സീരിയൽ നടൻ പയ്യന്നൂർ മുരളി ചേട്ടന്റെ മകൻ ഹരി മുരളി അന്തരിച്ചു(അപ്പൂസ് ). എന്റെ കൂടെയും അവൻ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി, മിടുക്കനായ മോൻ, എന്തിനാണ് നീ ഇത് ചെയ്തത്, ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ മടിച്ചു. മുരളി ചേട്ടനെ വിളിച്ചപ്പോൾ, സഹോദരിയാണ് ഫോൺ എടുത്തത്, സത്യം ആണെന്ന് സ്ഥിരീകരിച്ചു.

ADVERTISEMENT

എന്തായിരുന്നെങ്കിലും പൊന്നുമോനെ ഇങ്ങനെ ചെയ്യരുതായിരുന്നു, എങ്ങനെ സഹിക്കും നിന്റെ അച്ഛനമ്മമാരും, ബന്ധുക്കളും. എന്തോ മനസ്സ് പതറുന്നു, മിടുക്കനല്ലായിരുന്നോ എന്റെ അപ്പൂസേ നീ. നിന്നെയും അച്ഛനെയും ,അമ്മയെയും അറിയുന്ന എത്ര പേർ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നു, ആർക്കും വിശ്വസിക്കാൻ ആവുന്നില്ലല്ലോ അപ്പൂസേ’. – സീമ ജി. നായർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഹരിയെ പയ്യന്നൂർ അന്നൂരിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. നാടക രംഗത്ത് സജീവമായ പയ്യന്നൂർ മുരളിയുടെ മകൻ ആണ്. സീരിയലിലൂടെയാണ് ഹരി അഭിനയരംഗത്തേക്ക് എത്തുന്നത്. ‘രസികൻ’ ആണ് ആദ്യ സിനിമ.

ADVERTISEMENT

അണ്ണൻ തമ്പി, മാടമ്പി, ഡോൺ, പട്ടണത്തിൽ ഭൂതം, ഉലകം ചുറ്റും വാലിഭൻ, അമർ അക്ബർ അന്തോണി ഉൾപ്പടെ പതിനഞ്ചോളം സിനിമകളിലും നാൽപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Seema G Nair Mourns Loss of Actor Hari Murali:

Remembering the late actor Hari Murali, Malayalam actress Seema G Nair shared a heartfelt tribute on social media. Hari Murali, son of renowned drama and serial actor Payyanur Murali, passed away unexpectedly, leaving many in shock and disbelief.

ADVERTISEMENT
ADVERTISEMENT