ADVERTISEMENT

തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി നടി വീണ നായർ.

‘ജീവിതത്തില്‍ നമ്മള്‍ എന്തോക്കെ നേരിട്ടാലും എല്ലാം മറികടന്നു നമ്മള്‍ മുന്നേക്കു പോകും എന്ന് തീരുമാനം എടുത്താല്‍ അതോടെ തീരും നമ്മുടെ പകുതി പ്രശ്‌നങ്ങള്‍...ഉറച്ച തീരുമാനം എന്ന് നമ്മുടെ ജീവിതത്തില്‍ എടുക്കുന്നോ അന്ന് തീരും നമ്മുടെ പ്രശ്‌നങ്ങള്‍. ഉറച്ച തീരുമാനത്തോടെ മുന്നേക്കു പോവുക. ചിരിച്ച മുഖത്തോടെ എല്ലാത്തിനേം നേരിടുക’ എന്നാണ് സാരി ലുക്കിലുളള തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് വീണ കുറിച്ചത്.

ADVERTISEMENT

മിനീസ്‌ക്രീന്‍ - ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് വീണ നായര്‍. ബിഗ് ബോസ് സീസണ്‍ 2– ലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു വീണ. സമൂഹമാധ്യമങ്ങളില്‍ സജീവമായ വീണ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആര്‍.ജെ അമന്‍ ആയിരുന്നു വീണയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം ഇവര്‍ വിവാഹമോചിതരായി. ഇവര്‍ക്ക് ഒരു മകനുണ്ട്.

ADVERTISEMENT
Veena Nair's Inspiring Message on Life Decisions:

Veena Nair shares inspiring photos and a motivational message about making strong life decisions and facing challenges with a smile. The popular Malayalam actress, known for her roles in mini-screen and big-screen, is also active on social media, sharing her life updates with fans.

ADVERTISEMENT
ADVERTISEMENT