‘ഈ മനോഹരമായ യാത്രയിൽ എന്റെ രണ്ടു അമ്മമാരും അരികിലുണ്ടായിരുന്നതാണ് വലിയ അനുഗ്രഹം’: ഷംന കാസിമിന്റെ ദുആ ജമീല Shamna Kasim Welcomes Second Child: A Baby Girl Named Duah Jameela
Mail This Article
മാർച്ച് 14 – നാണ് നടി ഷംന കാസിമിന് രണ്ടാമത്തെ കൺമണിയായി മകൾ പിറന്നത്. ‘അല്ലാഹുവിന്റെ വിലയേറിയ സമ്മാനം’ എന്നാണ് കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് താരത്തിന്റെ ഭർത്താവ് ഷാനിദ് ആസിഫ് അലി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ദുആ ജമീല എന്നാണ് ഷംനയും ഷാനിദും മകൾക്ക് നൽകിയ പേര്.
‘എന്റെ ഹൃദയം നിറഞ്ഞ സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു. ഈ മനോഹരമായ യാത്രയിൽ എന്റെ രണ്ടു അമ്മമാരും അരികിലുണ്ടായിരുന്നത് എത്ര വലിയ അനുഗ്രഹമാണെന്ന് ഞാൻ തിരിച്ചറിയുന്നു. അവരുടെ സ്നേഹവും ശക്തിയും പിന്തുണയും എനിക്ക് എല്ലാമായിരുന്നു.
എന്റെ ശക്തിയുടെ നെടും തൂണായ ഭർത്താവിനോട്, ഓരോ ചുവടിലും കൂടെ നിന്നതിനും, നിങ്ങളുടെ അളവറ്റ പിന്തുണയ്ക്കും സ്നേഹത്തിനും ശ്രദ്ധയ്ക്കും നന്ദി. നിങ്ങളില്ലായിരുന്നെങ്കിൽ എനിക്കിത് ചെയ്യാൻ കഴിയില്ലായിരുന്നു.
എന്നെയും എന്റെ കുഞ്ഞിനെയും പ്രാർഥനകളിൽ ഓർക്കുകയും നിരവധി സ്നേഹസമ്മാനങ്ങൾ അയക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. ദൈവാനുഗ്രഹത്താൽ ഞങ്ങൾ സന്തോഷത്തോടെയും സുരക്ഷിതമായും ഞങ്ങളുടെ ചെറിയ അനുഗ്രഹത്തോടൊപ്പം വീട്ടിലെത്തിയിരിക്കുന്നു’എന്നാണ് കുഞ്ഞിനോടും കുടുംബത്തോടുമൊപ്പമുള്ള മനോഹരചിത്രം പങ്കുവച്ച് ഷംന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
2023 ഏപ്രില്‍ 4നാണ് ഷംന കാസിമിനും ഷാനിദിനും ആദ്യത്തെ കുഞ്ഞായ ഹംദാൻ ജനിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ഷംനയുടെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തുന്നത്.