മരത്തിൽ കയറി നിന്ന് ആകാശം കണ്ട് പ്രണവ്...ബീച്ചിൽ പുസ്തകം വായിച്ചിരുന്ന് വിസ്മയ...: ചിത്രങ്ങൾ വൈറൽ Vismaya Mohanlal's Acting Debut Amidst Sri Lankan Holiday
Mail This Article
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മക്കളായ പ്രണവും വിസ്മയയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. പ്രണവിനു പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ് വിസ്മയയും. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ആണ് വിസ്മയയുടെ ആദ്യ സിനിമ.
ഇപ്പോഴിതാ, പ്രണവിനൊപ്പം അവധി ആഘോഷിക്കുന്ന വിസ്മയ മോഹൻലാലിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ശ്രീലങ്കയിലാണ് ഇരുവരുമുള്ളത്. ഒരു മരത്തിന് മുകളിൽ കയറി നിൽക്കുന്ന പ്രണവിന്റെ ചിത്രം വലിയ ചർച്ചയായിട്ടുണ്ട്. ശ്രീലങ്കൻ ബീച്ചുകളിൽ നിന്നുള്ള മനോഹരമായ നിമിഷങ്ങൾ വിസ്മയയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചത്. ബീച്ചും, കോഫിയും, പ്രകൃതിയിലെ കൊച്ചു കൊച്ചു വിശേഷങ്ങളും കോർത്തിണക്കിയാണ് വിസ്മയ ഈ മനോഹര ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് പലപ്പോഴും തന്റെ യാത്രാചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. വിസ്മയയും സോഷ്യൽ മീഡിയയിൽ സജീവമാണ്.