‘വിവാഹ സർട്ടിഫിക്കറ്റ് ഇല്ല എന്നേയുള്ളൂ, ഞങ്ങൾ ഒന്നിച്ചാണ് ജീവിക്കുന്നത്’: പ്രിയദർശനും ലിസിയും ഒന്നിച്ചു ജീവിക്കുന്നു ? Priyadarshan and Lizzy: A Surprising Reunion
Mail This Article
സംവിധായകൻ പ്രിയദർശനും നടി ലിസിയും വിവാഹ മോചിതരാണെങ്കിലും ഇരുവരും വീണ്ടും ഒന്നിച്ചു താമസം ആരംഭിച്ചെന്ന് റിപ്പോർട്ട്. ഇരുവരും ഒന്നിച്ചു ജീവിക്കുന്നുവെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു എന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോർട്ട് ചെയ്തത്. വിവാഹ സർട്ടിഫിക്കറ്റ് ഇല്ല എന്നേയുള്ളൂ, പക്ഷേ തങ്ങൾ ഒന്നിച്ചാണ് ജീവിക്കുന്നത് എന്ന് പ്രിയദർശൻ തന്നെ പറഞ്ഞതായും മിഡ് ഡേയുടെ റിപ്പോർട്ടിൽ പറയുന്നു.
1990 - ല്‍ വിവാഹിതരായ ഇരുവരും 2016 – ലാണ് വിവാഹമോചിതരായത്. ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് പ്രിയദർശനും ലിസിയും ഒന്നിച്ചെത്തിയത് മുതൽ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. അടുത്തിടെ ഇരുവരും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ലിസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതും അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു.
ഇന്നലെ മോഹൻലാലിനെ നായകനാക്കി തന്റെ 100 - ാമത്തെ സിനിമ പ്രിയദർശൻ പ്രഖ്യാപിച്ചിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്.