ADVERTISEMENT

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ‘മട്ടാഞ്ചേരി മാഫിയ’യുടെ ടൈറ്റിൽ പോസ്റ്ററിൽ ഒളിച്ചിരിക്കുന്നത് രമേഷ് പിഷാരടിയോ എന്ന് സോഷ്യൽ മീഡിയ.

കറുപ്പിലും വെളുപ്പിലുമുള്ള പോസ്റ്ററിൽ വലതുവശത്തായി പിഷാരടിയോട് സാദൃശ്യമുള്ള ഒരാളുടെ ചിത്രവും ഇതിനുതാഴെ ‘വിജയിപ്പിക്കുക’ എന്ന എഴുത്തുമുണ്ട്. ഇത് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിക്കുള്ള വിജയാശംസയാണെന്നാണ് ആരാധകർ അവകാശപ്പെടുന്നത്.

ADVERTISEMENT

ഗാങ്സ്റ്റർ ആക്ഷൻ- കോമഡി എന്റർടെയ്‌നറായി എത്തുന്ന ചിത്രം പ്ലാൻ ബി മോഷൻ പിക്‌ചേഴ്‌സിന്റേയും യൂണിവേഴ്‌സൽ സിനിമാസിന്റേയും ബാനറിൽ ബി. രാകേഷും ഖാലിദ് റഹ്‌മാനും ചേർന്നാണ് നിർമിക്കുന്നത്.

മമ്മൂട്ടിയും രമേഷ് പിഷാരടിയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ്. കഴിഞ്ഞദിവസം പത്രിക നൽകാൻ എത്തുന്നതിന് മുമ്പ് പിഷാരടിയെ മമ്മൂട്ടി വിഡിയോ കോളിൽ വിളിച്ച് ആശംസ നേർന്നിരുന്നു. നിർമാതാവ് ആന്റോ ജോസഫിന്റെ ഫോണിലേക്കാണ് മമ്മൂട്ടിയുടെ വിഡിയോ കോള്‍ എത്തിയത്. തിരഞ്ഞെടുപ്പിൽ എല്ലാ വിജയാശംസകളും നേരുന്നുവെന്ന് മമ്മൂട്ടി പിഷാരടിയോട് പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT