ADVERTISEMENT

മലയാളി പ്രേക്ഷകരുടെ പ്രിയതാരപുത്രിയാണ് നടൻ‌ ദിലീപിന്റെയും നടി മഞ്ജു വാരിയരുടെയും മകൾ മീനാക്ഷി. മെഡിസിൻ പഠനം പൂർത്തിയാക്കിയ മീനാക്ഷി അഭിനയരംഗത്തേക്ക് കടന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങൾ ഇടയ്ക്കിടെ മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിതാ, മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് വൈറൽ. Happy Birthday Meenutty എന്നാണ് മകൾക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ദിലീപ് കുറിച്ചത്. ആരാധകകും താരങ്ങളുമടക്കം നിരവധിയാളുകളാണ് ഇതിനു താഴെ മീനാക്ഷിക്ക് ജൻമദിനാശംസകളുമായി എത്തുന്നത്.

ADVERTISEMENT

എന്നാൽ ഒരു വിഭാഗം ദിലീപിനെ അധിക്ഷേപിച്ചും കമന്റുകളുമായെത്തിയിട്ടുണ്ട്. ‘മകളുടെ ജനന സമയത്ത് ഒരുപാട് വേദനിച്ച ഒരു അമ്മകൂടി ഉണ്ട്.. പഠിപ്പിച്ചു വലുതാക്കിയപ്പോൾ, കാശിനേക്കാൾ പ്രശസ്ത്തിയേക്കാൾ വലുത് മകളാണെന്നു മനസിലാക്കി തന്ന ഒരു അമ്മ...’ എന്നാണ് ഒരാള്‍ കമന്റിട്ടത്. ഇതിന്, ‘എന്റെ പൊന്ന് സഹോദരി നാണമില്ലേ മറ്റുള്ളവരുടെ കാര്യത്തിൽ ഇങ്ങനെ പ്രാകാൻ...അവരുടെ വ്യക്തി ജീവിതത്തിൽ ആ koch അവളുടെ അമ്മയെ വിളിക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക് എങ്ങനെ അറിയാം....’ എന്നാണ് ഒരാൾ മറുപടി നൽ‌കിയത്.

ADVERTISEMENT
Dileep's Birthday Wish for Daughter Meenakshi Goes Viral:

Meenakshi Dileep, daughter of renowned Malayalam actors Dileep and Manju Warrier, has garnered attention for her father's heartwarming birthday wish shared on social media. Although Meenakshi has completed her medical studies and has not yet entered the acting world, she remains active on social media, frequently sharing her pictures.

ADVERTISEMENT
ADVERTISEMENT