രണ്ടാളും കാണാൻ ഒരുപോലെയാണല്ലോ...നക്ഷത്രയ്ക്കൊപ്പമുള്ള മനോഹരചിത്രങ്ങൾ പങ്കുവച്ച് പൂർണിമ ഇന്ദ്രജിത്ത് Poornima Indrajith Shares Adorable Mother-Daughter Moments with Nakshathra
Mail This Article
×
മകൾ നക്ഷത്രയ്ക്കൊപ്പമുള്ള മനോഹരചിത്രങ്ങൾ പങ്കുവച്ച് നടി പൂർണിമ ഇന്ദ്രജിത്ത്. സ്റ്റൈലിഷ് ലുക്കിലാണ് അമ്മയും മകളും ചിത്രങ്ങളിൽ. അമ്മയും മോളും കാഴ്ചയ്ക്ക് ഒരുപോലെയാണെന്നാണ് ആരാധകർ കമന്റിടുന്നത്. ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്.
മലയാള സിനിമയുടെ പ്രിയ താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. ഇവരുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന നിലയിൽ പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. നക്ഷത്ര ശ്രദ്ധ നേടിയത് അഭിനയത്തിലൂടെയാണ്. ‘ലലനാസ് സോങ്ങ്’എന്ന ചിത്രത്തിൽ നക്ഷത്ര അഭിനയിച്ചിരുന്നു.
Poornima Indrajith Shares Adorable Mother-Daughter Moments with Nakshathra: