‘ഒരു വർഷത്തിനു ശേഷം എന്റെ ഭർത്താവ് വീട്ടിലേക്ക് മടങ്ങിയെത്തി...’: സർപ്രൈസ് വരവിന്റെ സന്തോഷം പങ്കുവച്ച് സുമ ജയറാം Suma Jayaram's Heartwarming Family Reunion
Mail This Article
×
ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കായി യാത്രയിലായിരുന്ന ഭർത്താവ് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടി സുമ ജയറാം. തന്റെ വ്ലോഗിലൂടെയാണ് ഈ സന്തോഷ മുഹൂർത്തം താരം ആരാധകരെ അറിയിച്ചത്.
നിലവിൽ അഭിനയ രംഗത്ത് സജീവമല്ലാത്ത സുമ, ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ് ഇപ്പോൾ. തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പുതിയ വിഡിയോയും ഇതിനോടകം ശ്രദ്ധേയമാണ്.
Suma Jayaram's Heartwarming Family Reunion: