‘പൊന്നിൽ കുളിച്ചു നിന്ന ആ ചന്ദ്രികാവസന്തത്തിനു 30 വയസ്സ്’: ദിലീപിനൊപ്പമുള്ള പോസ്റ്റര്‍ പങ്കുവച്ച് മഞ്ജു Sallapam: A Timeless Malayalam Romance Marks 30 Years
Mail This Article
മലയാള സിനിമ കണ്ട മികച്ച പ്രണയസിനിമകളിൽ ഒന്നാണ് സല്ലാപം. എ.കെ.ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർദാസ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ ദിലീപ്, മഞ്ജു വാരിയർ, മനോജ് കെ.ജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇപ്പോഴിതാ, സല്ലാപത്തിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് മനോജ് കെ.ജയന്‍ പങ്കുവച്ച പോസ്റ്റാണ് ചർച്ചയാകുന്നത്. ‘പൊന്നിൽ കുളിച്ചു നിന്ന ആ ചന്ദ്രികാവസന്തത്തിന് ഇന്നേക്ക് 30 വയസ്സ്’ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പോസ്റ്ററില്‍ ദിലീപ്, മഞ്ജു, മനോജ് എന്നിവരാണുള്ളത്. ഈ പോസ്റ്റ് മഞ്ജുവും ഷെയർ ചെയ്തു.
1996– ല്‍ റിലീസായ സല്ലാപത്തിൽ കലാഭവൻ മണി, ബിന്ദു പണിക്കർ, എൻ.എഫ്. വർഗീസ് തുടങ്ങിയവരും മറ്റു മുഖ്യവേഷങ്ങളിലെത്തി. ഈ സിനിമയോടെ ദിലീപ്–മഞ്ജു ജോഡി പ്രേക്ഷകർക്ക് പ്രിയങ്കരരായി. പിന്നീട് പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരും വർഷങ്ങൾക്കു ശേഷം ബന്ധം വേർപെടുത്തി.