ADVERTISEMENT

തായ്‌ലന്‍ഡില്‍ അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മലയാളികളുടെ പ്രിയതാരദമ്പതികളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും.

‘നീലച്ചായത്തില്‍ അലിഞ്ഞുചേര്‍ന്ന്...കടലിനും ആകാശത്തിനും ഇടയില്‍ എവിടെയോ... നമ്മള്‍. ഈ ലോകം ഇത്ര വിശാലമാണെന്ന് തോന്നുന്നത് അത്ഭുതകരമാണ്...എന്നിട്ടും ഇങ്ങനെയൊരു നിമിഷത്തില്‍, അത് എത്ര ചെറുതാകുന്നു... എത്ര പ്രിയപ്പെട്ടതാകുന്നു’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഇരുവരും കുറിച്ചത്. കുടുബാംഗങ്ങള്‍ക്കൊപ്പമുളള ചിത്രങ്ങളും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

നടന്‍, അവതാരകന്‍ എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനാണ് ഗോവിന്ദ് പത്മസൂര്യ. ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഗോപിക അനില്‍. മിനീസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാണ് താരം. 2024 ജനുവരി 28-നായിരുന്നു ഇവരുടെ വിവാഹം.

ADVERTISEMENT
Govind Padmasurya and Gopika Anil's Thailand Vacation Delights Fans:

Malayalam actors Govind Padmasurya and Gopika Anil are enjoying a vacation in Thailand, sharing their beautiful travel photos on social media. The beloved celebrity couple's pictures, including those with family, capture serene moments by the sea and sky, highlighting the vastness and intimacy of their shared experiences.

ADVERTISEMENT
ADVERTISEMENT