‘ഇത്തിരി ബോധം ബാക്കിയുണ്ടെങ്കിൽ ഞാൻ ഇങ്ങനെ പുഞ്ചിരിച്ചു കൊണ്ടേയിരിക്കും...ചത്താലും പുഞ്ചിരിച്ചു തന്നെ കിടക്കും’: ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് മായ മേനോൻ Maya Menon's Hospital Update: A Poignant Reflection on Life and Kindness
Mail This Article
ആശുപത്രിക്കിടക്കയില്‍ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി നടി മായ മേനോൻ.
‘ഇത്തിരി ബോധം ബാക്കിയുണ്ടെങ്കിൽ ഞാൻ ഇങ്ങിനെ പുഞ്ചിരിച്ചു കൊണ്ടേയിരിക്കും...അതിപ്പോൾ ചത്താലും പുഞ്ചിരിച്ചു കൊണ്ട് തന്നെ കിടക്കും...എന്നോടാ ജീവിതത്തിന്റെ കളി...
ആരെയും ബുദ്ധിമുട്ടിക്കാൻ ഇഷ്ടം ഇല്ലാത്ത ഞാൻ ഇത്തരം സന്ദർഭങ്ങളിൽ എന്റെ മക്കൾക്കാണ് നല്ല പണി കൊടുക്കുന്നത്... പാവം ഉണ്ണികൾ...
ആരുടെയോ കണ്ണ് പറ്റിയതാണെന്ന് ഇവിടെ വച്ച് പരിചയപ്പെട്ട ‘സീരിയൽ ഭ്രാന്തി’യായ ഒരമ്മ... ശാരദ...
എന്നെ നോക്കുന്ന ജീന നഴ്സും, എന്റെ സീരിയലും, സിനിമയും കണ്ട സന്തോഷത്തിൽ എന്നെ വേദനിപ്പിക്കാതെ കുത്തി വച്ചു.. ഡ്രിപ് ഇട്ടു തന്നു...പിന്നെ സമാധാനിപ്പിച്ചു...തമാശകൾ പറഞ്ഞു.. ഒരുപാട് നന്ദി തോന്നി ഈ നേരിട്ട് അറിയുക പോലും ചെയ്യാതെ, നമ്മളെ സ്നേഹിക്കുന്ന ഇത്തരം മനുഷ്യരോട്..
നമ്മളെ ശരിക്കും അറിയുന്നവർ, നമ്മുടെ ഗുണം ഉണ്ടായവർ ഒക്കെ നമുക്ക് ഒരാവശ്യം വരുമ്പോൾ,ഉപകരിക്കാതിരിക്കുമ്പോൾ,തിരിഞ്ഞു പോലും നോക്കാതെ വരുമ്പോൾ, നമ്മുടെ നല്ല മക്കൾക്ക് ഒപ്പം,ഒരു പരിചയം പോലുമി ല്ലാത്ത എത്രയെത്ര മാലാഖമാരാണ് നമ്മുടെ സഹായത്തിന് പുഞ്ചിരിയോടെ കടന്നു വരുന്നതെന്നോ... ഇതാണ് പ്രപഞ്ചനീതി....
A short break from the normal life & in the
hospital for a while... ഹരേ കൃഷ്ണാ...’ എന്നാണ് താരം കുറിച്ചത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ മായയ്ക്ക് ആശ്വാസക്കുറിപ്പുകളുമായി എത്തുന്നത്. ‘മായാനദി’ സിനിമയിൽ നായികയുടെ അമ്മവേഷത്തിൽ തിളങ്ങിയ താരമാണ് ഐശ്വര്യ ലക്ഷ്മി.