ADVERTISEMENT

താൻ കടന്നു പോയ ട്രോമ നിറഞ്ഞ കാലഘട്ടം ഓർത്തെടുത്ത് നടിയും നർത്തകിയുമായ ആശ ശരത്. തനിക്ക് 3 കുട്ടികൾ ഉണ്ടായിരുന്നുവെന്നും എട്ടാം മാസത്തിൽ ആ കുഞ്ഞിനെ നഷ്ടമായെന്നും ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നു പറഞ്ഞത്.

‘എനിക്ക് മൂന്നു മക്കൾ വേണമെന്നായിരുന്നു. അമ്മുവും പങ്കുവും കുറച്ചു വലുതായ ശേഷം, കുങ്കുമപ്പൂവിൽ അഭിനയിക്കുന്നതിനും രണ്ട് വർഷം മുമ്പ് ഞാൻ ഗർഭിണിയായിരുന്നു. ബോയ് ആയിരുന്നു. എന്നാൽ എട്ട് മാസമായപ്പോൾ‌ എനിക്ക് കുഞ്ഞിനെ നഷ്ടമായി. ഇമോഷനലി വളരെ വേദനാജനകമായിരുന്നു. പ്രസവിക്കേണ്ടി വന്നു. കുഞ്ഞ് ഇല്ല താനും. ഭയങ്കര ട്രോമയുള്ള കാലഘട്ടമായിരുന്നു’.– ആശ ശരത് പറയുന്നു.

ADVERTISEMENT

നടി, നർത്തകി എന്നീ നിലകളിൽ മലയാളികൾക്ക് പ്രിയങ്കരിയാണ് ആശ ശരത്. മിനി സ്ക്രീനിലും താരസാന്നിധ്യമായിരുന്നു ആശ.

ADVERTISEMENT
Asha Sharath Recounts Heartbreaking Miscarriage Trauma:

Asha Sharath opens up about a deeply traumatic period in her life during an interview with Dhanya Varma, detailing the heartbreaking loss of her child at eight months pregnant. The acclaimed actress and dancer, beloved by Malayalam audiences for her roles in 'Kudumbavilakku' and 'Kumkuma Puvvu', shared the emotional toll of this devastating experience.

ADVERTISEMENT
ADVERTISEMENT