ADVERTISEMENT

ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്ത് റിമാൻഡിലായ പശ്ചാത്തലത്തിൽ സംവിധായകൻ വിനയന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു.

‘ഇതു കാവ്യ നീതിയുടെ

ADVERTISEMENT

കാലം

കണ്ടകശനി മാറിയ സത്യം

ADVERTISEMENT

കരുത്തായി മാറുന്ന കാലം

പുകഴ്ത്തുപാട്ടുകൾക്ക്

ADVERTISEMENT

ശ്രുതിപിഴച്ചോരു കാലം

പൊയ്മുഖങ്ങൾക്കിതു

കഷ്ട കാലം’ എന്നാണ് വിനയൻ തന്റെ ഫോട്ടോയ്ക്കൊപ്പം വിനയൻ കുറിച്ചത്. വിനയൻ ലക്ഷ്യമാക്കുന്നത് രഞ്ജിത്തിനെയാണെന്നാണ് കമൻറ് ബോക്സിലെ ചർച്ച.

അതേ സമയം, രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് പുറത്താക്കി. കേസിൽ വിധി വരുന്നത് വരെ ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

പ്രകാശ് വർമ നായകനായെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് യുവനടിക്കെതിരേ അതിക്രമമുണ്ടായത്. കാരവാനിൽവെച്ച് കയറിപിടിച്ചെന്നാണ് യുവനടിയുടെ പരാതി. ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ, ഇതൊരു കള്ളക്കേസാണെന്ന് തെളിയുമെന്നായിരുന്നു എറണാകുളം സബ് ജയിലിൽ എത്തിച്ചപ്പോൾ രഞ്ജിത്തിന്റെ പ്രതികരണം. ചിത്രത്തിൽനിന്ന് ഒഴിവാക്കിയതിലുള്ള വിരോധമാണ് പരാതിക്കു പിന്നിലെന്നാണ് രഞ്ജിത്തിനോട് അടുപ്പമുള്ളവർ പറയുന്നത്. അഭിനയം മോശമാണെന്ന് പറഞ്ഞാണ് സിനിമയിൽ നിന്ന് ഒഴിവാക്കിയത്. അതിന്റെ വിരോധമാണ് പരാതിയെന്നാണ് ന്യായീകരണം.

Vinayan's Cryptic Post Amidst Ranjith's Arrest:

Filmmaker Vinayan's recent Facebook post is gaining attention following director Ranjith's arrest in a sexual assault case. The post, interpreted by many as a jab at Ranjith, coincides with Ranjith's expulsion from Fefka and his suspension from other film organizations pending the court's decision.

ADVERTISEMENT