ADVERTISEMENT

മലയാളികളുടെ പ്രിയ താരമാണ് അഞ്ജു അരവിന്ദ്. നായികയായും സഹനായികയായും മലയാള സിനിമയിൽ തിളങ്ങി നിന്ന അഞ്ജു തമിഴ്, തെലുങ്ക് ഭാഷകളിലും സാന്നിധ്യമറിയിച്ചു. മികച്ച നർത്തകി കൂടിയായ അഞ്ജു സിനിമകൾക്കൊപ്പം സീരിയലുകളിലും സജീവമാണ്.

ഇപ്പോഴിതാ, തന്റെ ജീവിതപങ്കാളി സഞ്ജയ് അമ്പലപ്പറമ്പത്തിന് ഒപ്പമുള്ള ചിത്രങ്ങള്‍ താരം അഞ്ജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ. പഴയകാല ഫോട്ടോകൾ മുതൽ പുതിയ ചിത്രങ്ങൾ വരെ ചേർത്ത വിഡിയോ ആണിത്. ‘ശരിയായ വ്യക്തി ഏറെ വൈകിയേ വരൂ. എന്നാൽ അവർ വന്നു കഴിഞ്ഞാൽ ജീവിതം വളരെ മനോഹരമാകും. നിന്നെ കണ്ടുമുട്ടിയപ്പോൾ എനിക്കുണ്ടായ അനുഭവം പോലെ’ എന്നും വിഡിയക്കൊപ്പം അഞ്ജു കുറിച്ചിട്ടുണ്ട്. സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ഇരുവർക്കും ആശംസകൾ അറിയിച്ചെത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT