ADVERTISEMENT

ബൈപാസ് ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെപ്പിടിക്കാൻ സഹായിച്ച ഡോക്ടർമാർക്കും വിഷമഘട്ടത്തിൽ സാമ്പത്തികമായി സഹായിച്ച പ്രിയപ്പെട്ടവർക്കും നന്ദി പറഞ്ഞ് നടൻ കണ്ണർ സാഗർ. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുന്നതിന്റെ സന്തോഷത്തിൽ തന്നെ പരിപാലിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കുമൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തു.

‘‘ആലുവ ചുണങ്ങൻവേലിയിലുള്ള ‘രാജഗിരി ഹോസ്പിറ്റലിലെ’ കാർഡിയോളജി തോറാസിസിക് സർജറി ഔട്ട്‌ പേഷ്യന്റ് ഡിപ്പാർട്മെന്റ് ടീമാണ് ജീവിതം നീട്ടിതരാൻ പ്രയത്നിച്ച ദൈവതുല്യരായ ഡോക്ടേഴ്‌സും ചില മാലാഖമാരുമാണ് ചിത്രത്തിൽ. ഇത്രയും വലിയ ഒരു ഓപ്പറേഷന്റെ ഞെട്ടലിൽ ഞാൻ ആകെ തളർന്നപ്പോൾ ആത്മവിശ്വാസവും ധൈര്യവും നൽകി സർജറി വിജയകരമായി പൂർത്തിയാക്കി ഞാൻ ഡിസ്ചാർജ് ആയി പോകുന്ന ദിവസം എല്ലാവരും അടുത്തെത്തി എനിക്ക് വേണ്ട മുന്നോട്ടുള്ള ചികിത്സാ നിർദ്ദേശങ്ങൾ നൽകി. ഇടയ്ക്ക് ചെക്കപ്പിനായി എത്തണമെന്നും അറിയിച്ചു. വേദനയുടെ ആ വലിയ ലോകത്തു, ഞാൻ മുറിവുകളിലെ ഈർഷതനിറഞ്ഞ വലിച്ചിലുകൾക്കിടയിൽ അമരുമ്പോഴും നേരമെന്നോ സമയമെന്നോ നോക്കാതെ ഓടി അരികിലെത്തും. തമാശക്കാർക്ക് ഇത്ര വേദനയെന്തിനാ, ഞങ്ങളൊക്കെയില്ലേ ഇവിടെ എന്നുപറഞ്ഞു ഈ ഡിപ്പാർട്ടുമെന്റിലെ ഓരോരുത്തരും നമുക്കായി അത്ര സംരക്ഷണമാണ് നൽകുന്നത്.

ADVERTISEMENT

‘ആട് 3’യും ,‘വാഴ 2’ എന്ന സിനിമയും ഡോക്ടേഴ്സ് ഉൾപ്പെടെ മിക്ക സ്റ്റാഫുകളും കാണുകയും അഭിനന്ദനങ്ങൾ നൽകുകയും തുടരെ നല്ലവേഷങ്ങൾ കിട്ടട്ടെയെന്നും ആശംസിച്ചു. എന്റെ വേദനകൾ ഒരു പരിധിവരെ മറന്നതും ഈ അഭിനന്ദനങ്ങളിൽ ആയിരുന്നു, സത്യത്തിൽ ചിത്രം എനിക്ക് ഇപ്പോഴും കാണാൻ കഴിഞ്ഞിട്ടില്ല.

ഡോക്ടർ, ജൂനിയർ ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, മറ്റ് സ്റ്റാഫുകൾക്കും, ഇടയ്ക്ക് അന്വേഷണം നടത്തി ഓടി വരുകയും രക്തം തന്നു സഹായിക്കാൻ സഹകരിക്കാൻ രക്തദാധാക്കളെ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന സഹോദരൻ സാജു കൊടിയൻ, ആശുപത്രിയിൽ ചെന്ന നാൾ മുതൽ സഹായിക്കാനും കൂടെ ഒരു ചേട്ടനെ പോലെ ഓടി നടന്നു സമയമുള്ളപ്പോൾ വേണ്ട നിർദേശങ്ങളും നൽകിയ ഗുരുതുല്യൻ പ്രിയ കെ.എസ്. പ്രസാദ് ചേട്ടൻ, സാമ്പത്തിക സഹായങ്ങളിലൂടെയും ഇടതടവില്ലാതെ അസുഖവിവരങ്ങൾ തിരക്കികൊണ്ടിരുന്ന പ്രിയ സഹപ്രവർത്തകർ സുഹൃത്തുക്കൾ, രാജഗിരി ആശുപത്രിയിലെ മാനേജ് മെന്റിനും സിവിടിഎസ് ഡിപ്പാർട്ടുമെന്റിനോടും എന്റെ സാമ്പത്തിക ഭദ്രതയും നിസംഗതയും കേട്ടറിഞ്ഞു സഹായിക്കാൻ മനസുകാട്ടിയ പ്രിയ സഹോദരൻ രമേഷ് പിഷാരടിക്കും ‘മാ’ സംഘടനാ പ്രവർത്തകർക്കും അതിലൊക്കെ ഉപരി അങ്ങ് ഓസ്ട്രേലിയ എന്ന രാജ്യത്തിരുന്നു മമ്മൂക്കാ ഫൗണ്ടേഷൻ ചുക്കാൻ പിടിച്ച് സമയാസമയം കൃത്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയും ‘പേടിക്കണ്ടാ കൂടെയുണ്ട്’ എന്നു ധൈര്യവും നൽകികൊണ്ടിരുന്ന റോബർട്ട്‌ ജിൻസ് (പിആർഓ മമ്മൂക്ക ഫൗണ്ടേഷൻ) അവറുകൾക്കും, എന്റെ ദൈവതുല്യനായ മഹാനടൻ മമ്മൂക്കയ്ക്കും ഒരായിരം നന്ദി.’’–കണ്ണൻ സാഗർ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.

ADVERTISEMENT
Kannan Sagar's Heartfelt Thanks After Bypass Surgery:

Actor Kannan Sagar expresses his deep gratitude to the doctors, nurses, and loved ones who supported him through his bypass surgery. He shared a photo with the medical team from Rajagiri Hospital, highlighting their divine efforts and the comfort they provided during his recovery.

ADVERTISEMENT
ADVERTISEMENT