‘അമ്മായിയമ്മ മരിച്ചിട്ട് ഒരു മാസം ആയിട്ടേ ഒള്ളൂ ഇവർക്കൊക്കെ ആഘോഷിക്കാലോ’: നവ്യ നായർക്കെതിരെ വിമർശനവുമായി ഒരു കൂട്ടർ Navya Nair Faces Vishu Celebration Criticism
Mail This Article
നടിയും നർത്തകിയുമായ നവ്യ നായർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഷു ആഘോഷചിത്രങ്ങൾക്കു താഴെ വിമർശനവുമായി ഒരു കൂട്ടർ.
അടുത്തിടെ നവ്യയുടെ ഭർത്താവിന്റെ മാതാവ് മരണപ്പെട്ടിരുന്നു. പിന്നാലെ നവ്യ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. എന്നാൽ വിഷു ചിത്രങ്ങൾ പങ്കുവച്ച നവ്യക്കെതിരെ ഇതുമായി ബന്ധപ്പെട്ടാണ് വിമർശനം ഉയർന്നത്. ‘അമ്മായിയമ്മ മരിച്ചിട്ട് ഒരു മാസം ആയിട്ടേ ഒള്ളൂ ഇവർക്കൊക്കെ ആഘോഷിക്കാലോ’, ‘ചേച്ചി ഭർത്താവിന്റെ അമ്മ മരിച്ചത് അടുത്തല്ലേ അപ്പോൾ ഇങ്ങനെ ആഘോഷം ഇക്കെ. എനിക്ക് നിങ്ങളുടെ രീതി അറിയില്ല അത് കൊണ്ട് ചോദിച്ചതാ’, ‘ആ കൊച്ചിന്റെ അച്ഛമ്മ അല്ലേ കുറച്ചു ദിവസം മുൻപേ മരിച്ചത്, എന്നിട്ടാണോ ആഘോഷം, നമ്മുടെ പാരമ്പര്യം അനുസരിച്ച് നമ്മൾ ഒരു വർഷം കഴിയാതെ ആഘോഷിക്കാറില്ലല്ലോ’ എന്നിങ്ങനെയാണ് വിമർശകരുടെ കമന്റുകൾ.
എന്നാൽ നിരവധി പേർ നവ്യയെ പിന്തുണച്ചും കമന്റുമായി എത്തുന്നു. നാട്ടുകാരുടെ കാര്യം നോക്കാതെ സ്വന്തം കാര്യം നോക്കിക്കൂടെ, ആളുകൾ സന്തോഷമായിട്ട് ഇരിക്കുന്നതിൽ എന്തിനാണ് ഇത്രേം വിഷമം, ആരെങ്കിലും മരിച്ചുപോയാൽ ജീവിതകാലം മുഴുവൻ ദുഃഖിച്ച് ഇരിക്കണോ എന്നിങ്ങനെയാണ് കമന്റുകൾ വരുന്നത്.