‘ഇവിടുന്നാണ് അമ്മ ഒളിച്ചോടി പോയത്, അന്ന് അവിടെ നിന്ന പ്ലാവ് വെട്ടി കളഞ്ഞു’: രസികന്‍ വ്ലോഗുമായി റുഷിൻ Rushin's Vlog Takes Us Inside Annie's Ancestral Home
Mail This Article
മലയാളത്തിന്റെ പ്രിയതാരദമ്പതികളായ സംവിധായകൻ ഷാജി കൈലാസും നടി ആനിയും പ്രണയിച്ചു വിവാഹിതരായവരാണ്. ഇവർക്ക് മൂന്ന് മക്കളാണ്. ഇതിൽ മകൻ റുഷിന്റെ വ്ളോഗ് വിഡിയോകൾ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇപ്പോഴിതാ, ആനി ജനിച്ചുവളർന്ന വീട്ടിൽ നിന്നുള്ള റുഷിന്റെ വ്ളോഗ് ആണ് ശ്രദ്ധ നേടുന്നത്. വ്ളോഗിൽ ആനിയുടെ ഒളിച്ചോട്ടത്തെയും വിവാഹത്തെയും കുറിച്ച് ട്രോൾ രൂപേണ പറഞ്ഞുപോകുന്നു റുഷിൻ. കുന്നുകുഴിയിലുള്ള ആനിയുടെ തറവാട്ട് വീട്ടിൽ അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം എത്തിയതായിരുന്നു റുഷിൻ. ഇവിടുന്നാണ് അമ്മ ഒളിച്ചോടി പോയതെന്നു പറഞ്ഞുകൊണ്ടാണ് റുഷിൻ ആനിയുടെ വീടിനെ പരിചയപ്പെടുത്തുന്നത്. അന്ന് അവിടെ നിന്ന പ്ലാവ് വെട്ടി കളഞ്ഞെന്നും ആ കഥ വിശദമായി അടുത്ത വിഡിയോയിൽ പറയാമെന്നും റുഷിൻ പറയുന്നു.
വിവാഹത്തോടെ സിനിമയിൽ നിന്നു വിട പറഞ്ഞെങ്കിലും ആനീസ് കിച്ചൻ എന്ന പ്രോഗ്രാമുമായി മിനിസ്ക്രീനിൽ സജീവമാണ് ആനി. ആനിയും ഷാജി കൈലാസും മാത്രമല്ല മക്കളായ ജഗൻ, ഷാരോൺ, റുഷിൻ എന്നിവരും ഇന്ന് സമൂഹമാധ്യമങ്ങൾക്ക് ഏറെ സുപരിചിതരാണ്.