ADVERTISEMENT

ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കാനുള്ള താത്പര്യം അറിയിച്ച് ബി. ഉണ്ണികൃഷ്ണൻ. പക്ഷേ, തുടരണമെന്ന് ഫെഫ്ക ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടതോടെ അദ്ദേഹം തീരുമാനം മാറ്റി.

സംഘടനയിൽ ഒരുതരത്തിലുമുള്ള മാറ്റവും വേണ്ടെന്നാണ് ജനറൽ കൗൺസിൽ തീരുമാനമെന്ന് ജനറൽ കൗൺസിൽ യോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ADVERTISEMENT

‘ഇതാണ് അതിന്റെ സമയമെന്ന് എനിക്ക് തോന്നി. 18 വർഷത്തിൽ കൂടുതൽ ഒരാൾ നേതൃപദവിയിൽ ഇരിക്കരുത്. 18 വർഷം ഒക്കെ തന്നെ അക്രമമാണ്. എനിക്ക് കുറച്ച് സ്വകാര്യസമയം ആവശ്യമുണ്ട്. കൂടുതൽ കാര്യങ്ങൾ ചെയ്യാനും എഴുതാനും യാത്ര ചെയ്യാനും അധ്യാപനത്തിനും ആഗ്രഹമുണ്ട്. അതാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം സിബി സാറിനോട് പറഞ്ഞത്. നമുക്ക് രണ്ടുപേർക്കും കൂടി അവതരിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഫെഫ്‌കെയുടെ ജനറൽ കൗൺസിൽ വളരെ വിശദമായി ചർച്ച ചെയ്തു. എല്ലാവരും അവരുടെ അവരുടെ അഭിപ്രായം പറഞ്ഞു. ഒരുതരത്തിലുള്ള മാറ്റവും അവർക്ക് ആഗ്രഹമില്ല എന്നാണ് അവർ പറഞ്ഞത്. ജനറൽ സെക്രട്ടറി എന്ന നിലയിൽ ഞാൻ തുടരണമെന്നും പ്രസിഡന്റായി സിബി മലയിൽ തുടരണമെന്നുമാണ് സംഘടനയുടെ തീരുമാനം’.– ഉണ്ണികൃഷ്ണൻ അറിയിച്ചു.

ADVERTISEMENT
B. Unnikrishnan Withdraws FEFKA Resignation After Council Appeal:

FEFKA General Secretary B. Unnikrishnan initially expressed his desire to resign from his post but later changed his decision after the FEFKA General Council meeting urged him to continue. The council decided against any organizational changes and requested both Unnikrishnan and President Siby Malayil to continue in their respective roles.

ADVERTISEMENT
ADVERTISEMENT