സെൽഫി ചോദിച്ച് അലിൻ ജോസ് പെരേര, ചേർത്തു പിടിച്ച് ജയസൂര്യ: വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ Jayasurya's Viral Moment with Social Media Star Alin Jose Pereira
Mail This Article
×
സോഷ്യൽ മീഡിയ താരം അലിൻ ജോസ് പെരേരയെ ചേർത്തുപിടിക്കുകയും ഒപ്പം സെൽഫി എടുക്കാൻ നിൽക്കുകയും ചെയ്ത നടൻ ജയസൂര്യയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.
ജയസൂര്യയുടെ പുതിയ സിനിമയുടെ പൂജ ചടങ്ങിനിടെയായിരുന്നു ഈ നിമിഷങ്ങൾ. സെൽഫി ചോദിച്ച അലിനൊപ്പം താരം സന്തോഷത്തോടെ നിൽക്കുകയായിരുന്നു. ഫോട്ടോ എടുത്ത ശേഷം പെരേര താരത്തെ ആലിംഗനം ചെയ്തു. ഇതിന്റെ വിഡിയോ ഇതിനോടകം വൈറലാണ്.
കഴിഞ്ഞ ദിവസം ഒരു വിവാഹച്ചടങ്ങില്‍ അതിഥിയായെത്തിയ അലിനെ പരിഹസിച്ച് ഇറക്കി വിട്ട വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജയസൂര്യ അലിനെ ചേർത്തുപിടിച്ച വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
Jayasurya's Viral Moment with Social Media Star Alin Jose Pereira: