‘നീ എന്റെ ഏറ്റവും വലിയ അസത്താണ്! ഞാൻ ഉദ്ദേശിച്ചത് സ്വത്താണ് എന്നാണ് കേട്ടോ...’: ആശംസകളുമായി ഡൊമിനിക് അരുൺ
Dominic Arun's Warm Birthday Wishes for Shanthi Balachandran
നടിയും തിരക്കഥാകൃത്തുമായ ശാന്തി ബാലചന്ദ്രന് രസകരമായ ജന്മദിനാശംസകൾ നേർന്ന് സംവിധായകൻ ഡൊമിനിക് അരുൺ.
‘പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട കൂട്ടുകാരീ. നീ എന്റെ ഏറ്റവും വലിയ അസത്താണ്, ഞാൻ ഉദ്ദേശിച്ചത് സ്വത്താണ് എന്നാണ് കേട്ടോ. ഒരാൾക്ക് ആഗ്രഹിക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല ഊഷ്മളമായ പെരുമാറ്റമുള്ള, മികച്ച സുഹൃത്താണ് നീ’. - ഡൊമിനിക് കുറിച്ചു.
ADVERTISEMENT
2017 മുതലുള്ള തങ്ങളുടെ ദീർഘകാല സൗഹൃദത്തെയും പ്രഫഷനൽ കൂട്ടുകെട്ടിനെയും കുറിച്ചാണ് അരുണിന്റെ കുറിപ്പ്. ഡൊമിനിക്കിന്റെ പോസ്റ്റിന് താഴെ ടൊവിനോ തോമസ്, നസ്‌ലിൻ, കല്യാണി പ്രിയദർശൻ തുടങ്ങി തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ ശാന്തിക്ക് ആശംസകളുമായി എത്തി.
‘ലോക ചാപ്റ്റർ വൺ: ചന്ദ്ര’ എന്ന സിനിമയുടെ രചനയിൽ പങ്കാളിയാണ് ശാന്തി. ഡൊമിനിക് അരുൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. ശാന്തി ബാലചന്ദ്രനെ തന്റെ കന്നിചിത്രമായ ‘തരംഗ’ത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിച്ചതും ഡൊമിനിക് അരുണായിരുന്നു.
ADVERTISEMENT
Dominic Arun's Warm Birthday Wishes for Shanthi Balachandran:
Shanthi Balachandran's birthday was celebrated with heartfelt wishes from director Dominic Arun. Their long-standing friendship and professional partnership, which began in 2017, were highlighted in his touching tribute.