‘പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു, നഗ്നദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകള്‍ക്ക് നല്കുമെന്നു ഭീഷണിപ്പെടുത്തി’: ഷിയാസ് കരീമിനെതിരെ പരാതിയുമായി പ്രവാസി യുവതി Shiaz Kareem Accused of Fraud and Blackmail by Expatriate Woman
Mail This Article
ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ പരാതിയുമായി പ്രവാസി യുവതി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നും പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പാലാരിവട്ടം പൊലീസിന് അഭിഭാഷകന്‍ മുഖേന നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍, വോയിസ് റെക്കോര്‍ഡുകള്‍ അടക്കമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
പ്രണയം നടിച്ച് വഞ്ചിച്ചു. ജിം നവീകരിക്കുന്നതിനായാണ് ഷിയാസിന് വന്‍ തുക നല്‍കിയത്. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. നഗ്നദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകള്‍ക്ക് നല്‍കുമെന്നായിരുന്നു ഭീഷണി. ഇത് മാനസികമായി തളര്‍ത്തിയെന്നും യുവതി പറയുന്നു.
മുന്‍പും ഷിയാസ് കരീമിനെതിരെ പീഡന പരാതി ഉയര്‍ന്നിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഷിയാസിനെതിരെ കാസര്‍കോട് ചന്തേര പൊലീസ് കേസെടുത്തിരുന്നു. ജിം ട്രെയിനറായ യുവതിയായിരുന്നു പരാതിക്കാരി.