അലോക ആയി ഹിപ്സ്റ്റർ പ്രണവ് രാജ്: ‘കാട്ടാളൻ’ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ വൈറൽ Kattalan: Antony Varghese Pepe's New Action Thriller Set for May Release
Mail This Article
ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ സിനിമയിലെ ഹിപ്സ്റ്റർ പ്രണവ് രാജിന്റെ ക്യാരക്ടർ പോസ്റ്റർ വൈറൽ. അലോക എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. ചിത്രം മെയ് മാസം വേൾഡ് വൈഡ് റിലീസിനെത്തും. രവി ബസ്രൂർ ഒരുക്കിയിരിക്കുന്ന ഹരം കൊള്ളിക്കുന്ന സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്.
ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിൻറേയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ എന്നാണ് ലഭിക്കുന്ന സൂചന. ഹനാൻ ഷാ, ബേബി ജീൻ, പാർത്ഥി തിവാരി, ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ്, കോൾ മി വെനം തുടങ്ങിയവരാണ് മറ്റു ശ്രദ്ധേയ വേഷങ്ങളിൽ.
സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് – ഷമീർ മുഹമ്മദ്. ഡിഒപി: രെണദേവ്, അഡീഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് എളമൺ. ക്യൂബ്സ് എന്റർടെയ്ൻമെൻറ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിക്കുന്നു.