ADVERTISEMENT

കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് അകാലത്തിൽ വിടപറഞ്ഞ നടി ആതിര കൃഷ്ണന്റെ ഓർമകളിൽ ഹൃദയം തൊടും കുറിപ്പ് പങ്കുവച്ച് നടൻ മീനരാജ് രാഘവൻ.

‘പാവം കണ്ണനെ തനിച്ചാക്കി ആതിര കൃഷ്ണൻ എന്ന അഭിനേത്രി ഇന്നലെ രാത്രി മേഘപാളികൾക്കുള്ളിലേക്കു പറന്നു പോയി. മികച്ച അഭിനേത്രിയായ ഈ പെൺകുട്ടിയെ ഞാൻ പരിചയപ്പെടുന്നത് യൂണിവേഴ്സിറ്റി നാടകോത്സവങ്ങളിലൂടെയാണ്. പിന്നെ എന്റെ നാടകങ്ങളിലേക്കും എന്റെയൊപ്പം ഷോർട്ടു ഫിലിമുകളിലേക്കും ഒടുവിൽ അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത ‘അർച്ചന 31 നോട്ടൗട്ട്’ എന്ന ചലച്ചിത്രത്തിലേക്കും ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക കൂടിയായ ഈ പെൺകുട്ടി എത്തി.

ADVERTISEMENT

സിനിമയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ മിടുക്കി. എന്നെ വല്ലപ്പോഴും വിളിക്കുമായിരുന്നു... ഇടയ്ക്കു പാലക്കാടു നിന്നും എറണാകുളത്തു വരുമ്പോൾ കണ്ടുമുട്ടാൻ ശ്രമിക്കുമായിരുന്നു... കാരണം, അഭിനയത്തിന്റെ കാര്യത്തിൽ അവൾക്കു ഞാൻ മാനസഗുരുവായിരുന്നു. അവൾ എനിക്കു പ്രിയപ്പെട്ട ശിഷ്യയുമായിരുന്നു. ഏറ്റവും അവസാനമായി എന്നെ കാണാൻ വന്നത് മൂന്നുമാസങ്ങൾക്കു മുൻപ്.

അന്ന് ഒരു തമാശ പറയുന്നതുപോലെ അവൾ പറഞ്ഞു ‘മാഷേ ഞെട്ടാൻ തയാറായിരുന്നോളു... കിഡ്നി പണിമുടക്കിലാണന്ന് ഡോക്ടർ പറഞ്ഞു..’

ADVERTISEMENT

എന്നാലും മോളെ നീ പറഞ്ഞതു കളിയായിട്ടായിരുന്നില്ലല്ലേ. ഇന്നു രാവിലെ അവളുടെ സഹോദരന്റെ ഫോൺ ....‘മാഷേ ആതിരേച്ചി പോയി. ഡയാലിസിസിനിടയിൽ കാർഡിയാക്ക് അറസ്റ്റ്’.

എന്നാലും ദൈവമേ ഇത്ര ക്രൂരതപാടില്ലായിരുന്നു’. –മീനരാജ് രാഘവൻ കുറിച്ചു.

ADVERTISEMENT

ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ ‘അർച്ചന 31 നോട്ടൗട്ട്’ ആണ് ആതിരയുടെ ആദ്യ സിനിമ. ഹയര്‍സെക്കൻഡറി അധ്യാപികയും നാടക കലാകാരിയുമായിരുന്നു.

Tribute to Actress Athira Krishna by Meenarajan Raghavan:

Actress Athira Krishna's untimely demise due to kidney disease has left many heartbroken, with actor Meenarajan Raghavan sharing a touching tribute. He fondly remembers her journey from theater to cinema, highlighting her dedication and aspirations before her tragic passing.

ADVERTISEMENT