സ്‌റ്റൈലിഷ്...സോഷ്യൽ മീഡിയയിൽ വൈറൽ ആയി ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ Aishwarya Lekshmi Dazzles in Western Outfit at Jewellery Event
Mail This Article
×
ജ്വല്ലറിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ നടി ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഓഫ് വൈറ്റ് വെസ്റ്റേൺ ഔട്ട്ഫിറ്റ് ധരിച്ചാണ് ഐശ്വര്യ ലക്ഷ്മി പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
താരത്തിന്റെ സ്‌റ്റൈലിഷ് ചിത്രങ്ങൾ വളരെ വേഗം സമൂഹമാധ്യമങ്ങളിൽ വൈറലായി.
മുൻപ് ചെന്നൈയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ഐശ്വര്യ ധരിച്ച വേഷം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, സൈബർ ഇടങ്ങളിലെ അനാവശ്യ കമന്റുകൾക്കും വിമർശനങ്ങൾക്കും താൻ വലിയ വില നൽകുന്നില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തന്റെ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഐശ്വര്യ നീക്കം ചെയ്തിരുന്നു.
Aishwarya Lekshmi Dazzles in Western Outfit at Jewellery Event: