‘ഗുരുവായൂരിൽ വച്ച് കണ്ടപ്പോൾ, ‘നീ വിളിക്ക് കുട്ടി’ എന്ന് പറഞ്ഞിരുന്നു; തൊഴുത് മടങ്ങവേ ഞാൻ കേട്ടത്’: അഞ്ജു അരവിന്ദ് Anju Aravind's Emotional Tribute to Santhosh Nair
Mail This Article
വാഹനാപകടത്തിൽ മരണമടഞ്ഞ നടൻ സന്തോഷ് നായരെ അനുസ്മരിച്ച് നടി അഞ്ജു അരവിന്ദ്. സഹോദരന്റെ സ്നേഹത്തോടെ പെരുമാറുന്ന മനുഷ്യനാണ് അദ്ദേഹമെന്നും ഈ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണെന്നും അഞ്ജു അരവിന്ദ് പറയുന്നു.
‘‘ചന്ദനക്കുറിയില്ലാതെ സന്തോഷേട്ടനെ ഞാൻ കണ്ടിട്ടേയില്ല എന്ന് വേണം പറയാൻ, ഒരുമിച്ചു അഭിനയിക്കുമ്പോൾ, മീറ്റിങ്ങുകളിൽ ഒരുമിച്ചു കാണുമ്പോളും സ്നേഹത്തോടെയുള്ള ഒരു ശാസനയുണ്ടാകും. ഒരു ഏട്ടന്റെ ഉപദേശവും..
ഇടയ്ക്ക് ഗുരുവായൂരിൽ വച്ച് കണ്ടപ്പോൾ ഇനി വരുമ്പോൾ, ‘നീ വിളിക്ക് കുട്ടി’ എന്ന് പറഞ്ഞിരുന്നു. പക്ഷേ, ഇന്ന് ഗുരുവായൂരിൽ തൊഴുത് മടങ്ങവേ ഞാൻ കേട്ടത് വേദനിപ്പിക്കുന്ന വാർത്തയും...പ്രണാമം.’’- അഞ്ജു അരവിന്ദിന്റെ വാക്കുകൾ.
എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് വച്ചാണ് സന്തോഷ് സഞ്ചരിച്ച കാർ ഇടിച്ച് അപകടമുണ്ടായത്. സന്തോഷിന്റെ കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരമായി പരുക്കേറ്റു.