ADVERTISEMENT

മാതൃദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് നടി ദുര്‍ഗ കൃഷ്ണ. 2025 മാര്‍ച്ച് 25 ആണ് എല്ലാത്തിന്റെയും തുടക്കമെന്നും പ്രഗ്നന്‍സി കിറ്റില്‍ രണ്ട് ചുവന്ന വരകള്‍ തന്റെ ലോകം എന്നെന്നേക്കുമായി മാറ്റി മറിച്ചുവെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ആദ്യ മൂന്നുമാസങ്ങളില്‍ പൂര്‍ണമായും വിശ്രമം നിര്‍ദേശിച്ചിരുന്നു. മൂന്നാം മാസത്തെ ചെക്കപ്പിനു ശേഷം പനിയും ജലദോഷവും പിടിപ്പെട്ടു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. വീണ്ടും കര്‍ശനമായ ക്വാറന്റൈന്‍ ജീവിതത്തിലേക്ക്. കോവിഡിനുശേഷം ശരീരം മുഴുവന്‍ പറഞ്ഞറിയിക്കാനാവാത്ത വേദനയായിരുന്നു. പിന്നീടാണ് രക്തത്തില്‍ ഒരണുബാധയുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗര്‍ഭിണിയായിരുന്നതിനാല്‍, പലമരുന്നുകളും കഴിക്കാന്‍ പറ്റുമായിരുന്നില്ല. ഇരിക്കാനോ , കിടന്നുറങ്ങാനോ കഴിയാതെ ദിവസങ്ങളോളം കരഞ്ഞുതീര്‍ത്തിട്ടുണ്ട്. ശാരീരിക വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നതിനാല്‍ ചുറ്റുമുളള ഓരോരുത്തരോടും ദേഷ്യവും നിരാശയും തോന്നി. ആ വേദന ഇനിയും തരല്ലേ ദൈവമേ, ഇനിയെനിക്കത് സഹിക്കാനാവില്ല എന്ന ഭയത്തോടെയും പ്രാര്‍ഥനയോടെയുമാണ് കഴിഞ്ഞിരുന്നത്.

ADVERTISEMENT

അഞ്ചു മാസത്തിനുശേഷവും നിരന്തരം വന്നിരുന്ന വേദനയും ശരീരത്തിലെ വീക്കവുമൊക്കെ നല്‍കിയ ഭയം വിട്ടുപോയിരുന്നില്ല.

നോര്‍മല്‍ ഡെലിവറിയാണ് ആഗ്രഹിച്ചിരുന്നതെങ്കിലും സിസേറിയനാണ് ഉണ്ടായത്. മണിക്കൂറകളോളം നീണ്ട പ്രസവവേദനയ്ക്കും പരമാവധി ശ്രമിച്ചതിനുമൊടുവില്‍ സി സെക്ഷനിലേക്കു തന്നെ പോയി. പ്രസവവേദനയും സര്‍ജറിയുടെ വേദനയും അനുഭവിച്ചു. സര്‍ജറിക്കുശേഷമുളള ദിവസങ്ങള്‍ മറ്റൊരു യുദ്ധം പോലെയായിരുന്നു. ബെഡില്‍ നിന്ന് എഴുന്നേല്‍ക്കുക, വാഷ്‌റൂമിലേക്ക് പോവുക തുടങ്ങിയ ചെറിയ കാര്യങ്ങൾ പോലും ബാലികേറാ മലയായിരുന്നു. ഈ കാലത്തിലെല്ലാം സദാ പിന്തുണയുമായി നിന്ന ഭര്‍ത്താവിനും കുടുംബത്തിനും ഡോക്ടര്‍മാര്‍ക്കും ദുര്‍ഗ നന്ദി പറയുന്നു.

ADVERTISEMENT

ഇപ്പോൾ കണ്ണാടിയിൽ നോക്കുമ്പോള്‍ വ്യത്യസ്തയായൊരു സ്ത്രീയെയാണ് കാണുന്നതെന്നും തന്റെ ഈ പതിപ്പിനെ സ്‌നേഹിക്കാന്‍ പഠിക്കുകയാണെന്നും ദുർഗ. ഈ യാാത്രയുടെ പാടുകള്‍ വഹിക്കുന്ന ശരീരത്തേയും സ്‌നേഹിക്കാന്‍ പഠിക്കുന്നുവെന്നും താരം. തന്നെ അമ്മയായി തിരഞ്ഞെടുത്തതിന് മകള്‍ക്ക് നന്ദി പറയുന്ന ദുര്‍ഗ മകള്‍ തനിക്ക് സന്തോഷം പകരുക മാത്രമല്ല മറിച്ച് എങ്ങനെ അതിജീവിക്കണം എന്നുകൂടി പഠിപ്പിച്ചുവെന്നും കുറിക്കുന്നു .

2021 - ലാണ് ദുര്‍ഗ കൃഷ്ണയും അര്‍ജുനും വിവാഹിതരായത്. 2025 - ല്‍‌ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു.

ADVERTISEMENT
Actress Durga Krishna's Emotional Mother's Day Journey:

Durga Krishna's heartfelt Mother's Day post shares her challenging pregnancy and childbirth journey, detailing her battle with COVID-19 and a blood infection during pregnancy. She expresses gratitude to her family and doctors for their support through the immense physical and emotional struggles, ultimately finding strength and love for her new self and her daughter.

ADVERTISEMENT