ADVERTISEMENT

മൂന്ന് മണ്ടന്‍ കല്യാണങ്ങൾക്കു വേണ്ടി തന്റെ 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞുവെന്ന് നടി മീര വാസുദേവന്‍. മൂന്നും മണ്ടന്‍ കല്യാണങ്ങളായിരുന്നുവെന്നും തന്നെ വില കുറച്ചും ബഹുമാനിക്കാതെയുമിരുന്നവര്‍ക്കു വേണ്ടി തന്റെ 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞുവെന്നുമാണ് താരം പറയുന്നത്. ഈ സമയം കൊണ്ട് തനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് അച്ഛനോടും അമ്മയോടുമൊപ്പം സമയം ചെലവഴിക്കാമായിരുന്നുവെന്നാണ് ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ മീര പറഞ്ഞത്.

‘ഞാൻ എന്റെ മകനോട് പറയാറുണ്ട്, മൂന്ന് മണ്ടൻ കല്യാണങ്ങൾക്ക് വേണ്ടി ഞാൻ പതിനേഴ് വർഷങ്ങൾ വെറുതെ കളഞ്ഞതാണെന്ന്. ബുദ്ധിപരമായി വർക്ക് ചെയ്ത്, ഒരുപാട് കാര്യങ്ങൾ ആ സമയം കൊണ്ട് ചെയ്യാമായിരുന്നു. ജീവിതം കൊണ്ട് എനിക്ക് ഇതിലും എത്രയോ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നു. പക്ഷേ എനിക്ക് സാധിച്ചില്ല. എന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കൂടെ ഒരുപാട് സമയം ചെലവഴിക്കാമായിരുന്നു. എന്നെ വില കുറച്ച് കണ്ടവർ, എന്നെ ബഹുമാനിക്കാത്തവർ, അവർക്ക് വേണ്ടി അത്തരം ബന്ധങ്ങളിൽ ഒരുപാട് സമയം ഞാൻ കളഞ്ഞു....’.– ധന്യ വർമ്മയുമായുള്ള അഭിമുഖത്തനിടെ മീര പറഞ്ഞു.

ADVERTISEMENT

മൂന്നു വിവാഹങ്ങള്‍ ചെയ്തെങ്കിലും മൂന്നും പരാജയമായി. വിശാല്‍ അഗര്‍വാളായിരുന്നു മീരയുടെ ആദ്യഭര്‍ത്താവ്. അഞ്ചുവര്‍ഷത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2012-ല്‍ നടനും മോഡലുമായ ജോണ്‍ കൊക്കനെ വിവാഹം ചെയ്തു. ഇവര്‍ക്ക് അരിഹ എന്ന മകനുണ്ട്. ജോണ്‍ കൊക്കനും മീരാ വാസുദേവും 2016ല്‍ വിവാഹമോചിതരായി. അതിനു ശേഷം സിനിമാ-ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കവുമായി മീര വിവാഹിതയായി. ഒരുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം അതും പരാജയത്തില്‍ കലാശിച്ചു.

ADVERTISEMENT
Meera Vasudevan's Regret Over Three Marriages:

Actress Meera Vasudevan reflects on three "foolish" marriages, stating she wasted 17 years of her life on relationships where she was undervalued and disrespected. She believes she could have achieved much more and spent valuable time with her family if she hadn't invested so much time in those failed unions.

ADVERTISEMENT
ADVERTISEMENT