ADVERTISEMENT

പൈസ ഉള്ള ഒരാളെ കല്യാണം കഴിച്ച് ജീവിതത്തില്‍ സെറ്റില്‍ ആകാം എന്ന് പറയുന്നത് ഭയങ്കര തെറ്റായ ചിന്താഗതി ആണെന്ന് നടി അഹാന കൃഷ്ണ. സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത് പെണ്‍കുട്ടിക്ക് മാത്രമല്ല ഏതൊരു മനുഷ്യനും വേണ്ട ഒന്നാണെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു.

‘‘സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരു പെണ്‍കുട്ടിക്ക് മാത്രമല്ല, ഏതൊരു മനുഷ്യനും വേണ്ട ഒന്നാണ്. പണം കൊടുത്ത് സന്തോഷം വാങ്ങാന്‍ പറ്റില്ലെന്നൊക്കെ പറയും. പക്ഷേ ഒരുപാട് കാര്യങ്ങളില്‍ പണത്തിന് സന്തോഷം കൊണ്ടുവരാനും സമാധാനം കൊണ്ടുവരാനുമൊക്കെ പറ്റും. ഏതൊരു വ്യക്തിക്കും വേണ്ട ഒന്നാണ് സാമ്പത്തിക സ്വാതന്ത്ര്യം. പൈസ ഉള്ള ഒരാളെ കല്യാണം കഴിച്ച് ജീവിതത്തില്‍ സെറ്റില്‍ ആകാം എന്ന് പറയുന്നത് ഭയങ്കര തെറ്റായ ചിന്താഗതിയാണ്. നമ്മള്‍ മനുഷ്യരാണ്, മനുഷ്യരുടെ ഉള്ളില്‍ സ്വാര്‍ഥത ഉണ്ടാകും. നമുക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍, നിങ്ങളുടെ പഴ്‌സ് തുറന്ന് പൈസ എടുത്ത് എന്താണോ വേണ്ടത് അത് ചെയ്യുക എന്നുള്ളതാണ്’’.– അഹാന പറയുന്നു.

ADVERTISEMENT

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അഹാന.

ADVERTISEMENT
Ahaana Krishna: Financial Independence is Key for All:

Financial independence is crucial for everyone, regardless of gender, according to actress Ahaana Krishna. She argues that the notion of marrying for money to achieve a settled life is a flawed perspective, emphasizing that financial freedom allows individuals to fulfill their needs and bring peace.

ADVERTISEMENT
ADVERTISEMENT