‘ഇതുകേട്ട് എന്നെ ആരും അൺസബ്സ്ക്രൈബ് ചെയ്ത് പോകരുത്, അപേക്ഷയാണ്’: മെയിൽ ഈഗോയെക്കുറിച്ചുള്ള മറുപടി ഇങ്ങനെ Daya's Viral Shopping Vlog with Mom Manju Pillai
Mail This Article
മലയാളത്തിന്റെ പ്രിയനടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെയും മകൾ ദയ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ഇപ്പോഴിതാ, ദയ പങ്കുവച്ച ഷോപ്പിങ് വ്ലോഗാണ് ശ്രദ്ധേയമാകുന്നത്. മഞ്ജു പിള്ളയും ദയയ്ക്കൊപ്പമുണ്ട്.
മുംബൈയ്ക്ക് പോകും മുമ്പുള്ള ഷോപ്പിങ്ങിനായാണ് ദയ അമ്മയ്ക്കൊപ്പം മോളിൽ എത്തിയത്.
എന്റെ കയ്യിൽ കാശുണ്ട്. പക്ഷെ അമ്മയുടെ കയ്യിലെ കാശുകൊണ്ട് വാങ്ങുന്ന സുഖം കിട്ടില്ലെന്നാണ് ഷോപ്പിങ്ങിനെക്കുറിച്ച് ദയ പറയുന്നത്. ഷോപ്പിങ് ചെയ്ത് അമ്മയുടെ നല്ലൊരു ശതമാനം കാശ് പൊട്ടിച്ചു എന്നാണ് ദയ പറഞ്ഞത്.
മെയിൽ ഈഗോയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് മഞ്ജുവിനോട് ദയ ചോദിക്കുന്നു. ‘‘മെയിൽ ഈഗോ... അവർക്ക് അതല്ലേ ചെയ്യാൻ പറ്റൂ. അവർ കാണിക്കട്ടെ. നമുക്ക് മൈന്‍റ് ചെയ്യാതിരുന്നാൽ പോരേ ?. കാണിക്കുന്നവർ കാണിക്ക്.
ഞങ്ങൾ ആരും മൈന്‍റ് ചെയ്യില്ല’’ എന്നാണ് മഞ്ജു പിള്ള പറഞ്ഞത്. ഇതുകേട്ട് എന്നെ ആരും അൺസബ്സ്ക്രൈബ് ചെയ്ത് പോകരുത്. അപേക്ഷയാണ്. ഞാൻ ഒരു കാര്യം പറയട്ടേ. ആണില്ലാതെ പെണ്ണില്ലാതെ ഈ ലോകം നന്നാവില്ല. രണ്ടും വേണം. ഈഗോയാണ് എല്ലാ റിലേഷൻഷിപ്പുകളും എന്തിന് ഫ്രണ്ട്ഷിപ്പ് അടക്കം നശിപ്പിക്കുന്നത്. എനിക്കും കുറച്ച് ബെസ്റ്റീസ് ഉണ്ടായിരുന്നു. പക്ഷെ അവർക്കും ഈഗോയായിരുന്നു. എനിക്കും ഈഗോ ക്ലാഷ് ഉണ്ടായിട്ടുണ്ട്. പക്ഷെ ഞാൻ അതിൽ നിന്നും പലതും പഠിച്ചു എന്ന് ദയയും പറഞ്ഞു. മെയിൽ ഈഗോ എന്നൊരു ഈഗോയില്ല. ഈഗോ എന്നത് മാത്രമേയുള്ളു. അത് സ്ത്രീകൾക്കും പുരുഷന്മാർക്കുമുണ്ട്. ആവശ്യമില്ലാത്ത ഈഗോ വരുമ്പോൾ പരസ്പരം മൈന്‍റ് ചെയ്യാതെ അവനവന്റെ കാര്യം നോക്കുക. അല്ലാതെ ഈഗോ അടിച്ചിരുന്നാൽ അവിടെ ഇരിക്കുകയേ ഉള്ളു. അവനവന്റെ ആരോഗ്യം കളയാം എന്നല്ലാതെ ഈഗോ കൊണ്ട് മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ല. ആണായാലും പെണ്ണായാലും അങ്ങനെ തന്നെ. ഈഗോ അടിക്കുന്നവർ അവിടെ ഇരുന്ന് അടിക്കൂ. ഈഗോയില്ലാത്ത നമുക്ക് എഞ്ചോയ് ചെയ്യാം എന്നാണ് താൻ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കി മഞ്ജു പിള്ള പറഞ്ഞത്.