ADVERTISEMENT

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ 66 –ാം പിറന്നാളാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തുന്നത്. മോഹൻലാലിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചാണ് നടി ആനിയുടെ ആശംസ. കേരളീയ വേഷത്തിലാണ് ഇരുവരും ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. ആനി പങ്കുവച്ച അപൂർവചിത്രം ആരാധകർക്കിടയിൽ ചർച്ചയായി.

‘കൂടുതൽ വിജയങ്ങളിലേക്ക്, കൂടുതൽ മികച്ച പ്രകടനങ്ങളിലേക്ക്, തലമുറകളായി നിലനിൽക്കുന്ന അനശ്വരമായ ആകർഷണീയതയിലേക്ക് ആശംസകൾ’ എന്നാണ് ആനി കുറിച്ചത്.

ADVERTISEMENT

സംവിധായകൻ ഷാജി കൈലാസിനെ വിവാഹം കഴിച്ച് അഭിനയരംഗം വിട്ട ആനി ഇപ്പോൾ ടെലിവിഷൻ പരിപാടികളിൽ സജീവമാണ്.

ADVERTISEMENT
Actress Annie's Heartfelt Birthday Wish for Mohanlal:

Celebrating actor Mohanlal's 66th birthday today, fans and colleagues are showering him with wishes. Actress Annie shared a throwback picture with Mohanlal in traditional Kerala attire, sparking discussions among fans.

ADVERTISEMENT
ADVERTISEMENT