‘എനിക്കറിയാവുന്നതിൽ ഏറ്റവും കഴിവുള്ളതും കഠിനാധ്വാനം ചെയ്യുന്നതുമായ വ്യക്തി’: പിറന്നാൾ ആശംസകൾ നേർന്ന് മകൾ വിസ്മയ Vismaya Mohanlal's Sweet Birthday Message for Father Mohanlal
Mail This Article
×
മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മകൾ വിസ്മയ മോഹൻലാൽ. ‘അച്ഛാ, ഹാപ്പി ഹാപ്പി ബർത്ത്‌ഡേ. എനിക്കറിയാവുന്നതിൽ ഏറ്റവും കഴിവുള്ളതും കഠിനാധ്വാനം ചെയ്യുന്നതുമായ വ്യക്തി നിങ്ങളാണ്. മികച്ച കലാകാരനും പാചകക്കാരനും നിങ്ങളാണ്. എല്ലാത്തിനുമുപരിയായി നിങ്ങൾ ഒരു നല്ല മനസ്സുള്ള വ്യക്തിയാണ്. ലവ് യൂ’ എന്നാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് വിസ്മയയുടെ പിറന്നാൾ ആശംസ.
മോഹൻലാല്‍ പാചകം ചെയ്യുന്ന ചിത്രവും വിസ്മയയും പ്രണവും അമ്മ സുചിത്ര മോഹൻലാലും അടങ്ങിയ പഴയ കുടുംബ ചിത്രവും വിസ്മയ ആശംസയ്ക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയിലൂടെ വിസ്മയ മോഹൻലാലും മലയാളസിനിമയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ്.
Vismaya Mohanlal's Sweet Birthday Message for Father Mohanlal: