ADVERTISEMENT

നിയമത്തിന്റെ പേരിൽ കഴിഞ്ഞ പത്ത് വർഷമായി ചിലർ തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും, തന്റെ ഭാര്യയുടെ ജന്മദിനമായിട്ട് പോലും കേസും കോടതിയുമായി വേട്ടയാടൽ തുടരുകയാണെന്നും നടൻ ബാല.

‌കേരളത്തിലെ മാധ്യമങ്ങളെപ്പോലും സ്വന്തം സ്വാർത്ഥലാഭത്തിനായി തെറ്റിദ്ധരിപ്പിക്കുന്നതും ചതിക്കുന്നതുമായ ഒരു വ്യക്തി ഇതിന് പിന്നിലുണ്ടെന്നും, ഇനിയും തന്നെയും കുടുംബത്തെയും ഉപദ്രവിക്കാൻ മുതിർന്നാൽ പ്രമുഖ മാധ്യമങ്ങളെ മുഴുവൻ വിളിച്ച് ചേർത്ത് വലിയൊരു പ്രസ് മീറ്റിലൂടെ എല്ലാ സത്യങ്ങളും തെളിവ് സഹിതം പുറത്തുവിടുമെന്നും ബാല. ഈ വേട്ടയാടൽ അവസാനിപ്പിക്കുന്നില്ലെങ്കിൽ തങ്ങളെ രണ്ടുപേരെയും വിഷം തന്നു കൊന്നുകളയൂ എന്നാണ് ബാല വിഡിയോയിൽ പറയുന്നത്.

ADVERTISEMENT

‘‘പത്ത് കൊല്ലമായി എന്നെ ഉപദ്രവിക്കുകയാണ്; നിയമത്തിന്റെ പേരിൽ. പേരെടുത്ത് പറയാൻ പറ്റില്ലല്ലോ. അവർക്ക് എന്ത് വേണമെങ്കിലും പറയാം, എനിക്ക് പറയാൻ പറ്റില്ല. കാരണം ഞാൻ ഞാനാണ്. അതുകൊണ്ട് പറയാൻ പാടില്ല, എത്ര സങ്കടം ഉണ്ടായാലും മനസ്സിൽ വയ്ക്കണം, ചിരിച്ചുകൊണ്ടേയിരിക്കണം.

മീഡിയയെത്തന്നെ ചതിക്കുന്ന ഒരു ആളുണ്ട് കേരളത്തിൽ, അറിയാമോ ? ഒന്നും വേണ്ട, ഒന്നും വേണ്ട എന്ന് പറഞ്ഞു നടക്കുന്ന ഒരു ആളുണ്ട്. ഇതെല്ലാം പുറത്തു വന്നാൽ...

ADVERTISEMENT

ഇവിടെ നിയമം ഉണ്ടോ? കേരളത്തിൽ മാത്രമല്ല ഈ ലോകത്ത് നിയമം ഉണ്ടോ? അപ്പോൾ എന്താണ് ചെയ്യേണ്ടത്? എന്താണ് നമ്മൾ ചെയ്യേണ്ടത്? മീഡിയയെ ചതിക്കുന്ന ഒരാളുണ്ട്, അതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഇനി എന്നെ ഉപദ്രവിച്ചാൽ ഞാൻ വലിയ പ്രസ് മീറ്റ് വയ്ക്കും. എല്ലാ എല്ലാ സത്യങ്ങളും തുറന്നുപറയും. ഇത് നടക്കും, എഴുതിവെച്ചോ, നടക്കും! എല്ലാ ചാനലുകാരെയും എല്ലാവരെയും വിളിക്കും, സത്യങ്ങൾ തുറന്നുപറയും. അപ്പോൾ നിങ്ങൾ ഞെട്ടിപ്പോകും. അല്ലെങ്കിൽ ഞങ്ങളെ രണ്ടുപേരെയും വിഷം വച്ച് കൊന്നു കളയൂ.’’– ബാല പറയുന്നു

Actor Bala Alleges Decade-Long Harassment:

Actor Bala alleges continuous harassment for the past decade under the guise of law, even on his wife's birthday, with legal battles continuing. He claims a manipulative individual is misleading Kerala media for personal gain and threatens a massive press conference with evidence if the harassment persists.

ADVERTISEMENT
ADVERTISEMENT