‘ഏതാണ് പോസ്റ്റ് ചെയ്യേണ്ടത്, ഏതാണ് ബ്ലാക്ക്മെയില്‍ ചെയ്യാന്‍ മാറ്റിവെക്കേണ്ടത് എന്ന് തീരുമാനിച്ചപ്പോഴേക്കും...’: രസകരമായ പിറന്നാൾ ആശംസയുമായി ശാന്തി ബാലചന്ദ്രന് Shanthi Balachandran's Humorous Birthday Wish for Director Dominic Arun
Mail This Article
സംവിധായകന് ഡൊമനിക് അരുണിന് ജന്മദിനാശംസകള് നേര്‍ന്ന് നടി ശാന്തി ബാലചന്ദ്രന്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച രസകരമായ കുറിപ്പിലൂടെയാണ് തന്റെ പ്രിയപ്പെട്ട സുഹൃത്തിന് താരം ആശംസകള്‍ അറിയിച്ചത്.
‘ഹാപ്പി ബര്‍ത്ത്ഡേ, (ടോര്‍)മെന്റര്‍! പതിവ് തെറ്റിക്കാതെ 2019-ലെയും (2020-ലെയും) ക്യാപ്ഷനുകള്‍ വീണ്ടും റീസൈക്കിള്‍ ചെയ്യുന്നു. സത്യം പറഞ്ഞാല്‍, കഴിഞ്ഞ 9 വര്‍ഷത്തെ ഫോട്ടോകള്‍ തപ്പിയെടുത്ത് അതില്‍ ഏതാണ് പോസ്റ്റ് ചെയ്യേണ്ടത്/ ഏതാണ് ബ്ലാക്ക്മെയില്‍ ചെയ്യാന്‍ മാറ്റിവെക്കേണ്ടത് എന്ന് തീരുമാനിച്ചപ്പോഴേക്കും എന്റെ തലച്ചോറിലെ സകല കണക്ഷനും കട്ടയായി.
ഡൊമിനിക്അരുണ് ഫാന്‍ ക്ലബ്: ലോകായുടെയും ജീവിതത്തിന്റെയും കുറച്ച് എക്സ്ക്ലൂസീവ് ബിഹൈന്‍ഡ് ദി സീന്‍സ് (BTS) ദൃശ്യങ്ങള്‍ക്കായി സൈഡ്ലേക്ക് സ്വൈപ്പ് ചെയ്യൂ - താങ്ക്സ് പിന്നെ പറഞ്ഞാല്‍ മതി’ എന്നാണ് ശാന്തി കുറിച്ചത്.
ഡൊമിനിക് സംവിധാനം ചെയ്ത ‘ലോക’യുടെ തിരക്കഥ ഒരുക്കിയത് ശാന്തിയായിരുന്നു. ഡോമിനിക്കിന്റെ ആദ്യ സിനിമ ‘തംരഗ’ത്തിലെ നായികയും ശാന്തിയാണ്.